പൃഥ്വിരാജ്-പാർവ്വതി ജോഡികൾ ഒന്നിച്ചപ്പോൾ പിറന്ന ഹിറ്റ് ചിത്രമായിരുന്നു എന്നു നിന്റെ മൊയ്തീൻ. ഇപ്പോൾ ഈ ജോഡികൾ മൈ സ്റ്റോറി എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തും. പൃഥ്വിയും പാർവ്വതിയും വീണ്ടും ഒന്നിക്കുമ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നത് മറ്റൊരു ഹിറ്റ് ചിത്രമാണ്.

കാഞചനമാലയുടെയും മൊയ്തീന്റെയും പ്രണയം പറഞ്ഞ ചിത്രമായിരുന്നു എന്നു നിന്റെ മൊയ്തീൻ. സിനിമയിലെ ഗാനങ്ങളും വൻഹിറ്റായിരുന്നു. അതിൽതന്നെ കണ്ണോടു ചൊല്ലണു എന്ന ഗാനത്തിന് ആരാധകർ ഏറെയുണ്ടായി. ഈ ഗാനത്തിന്റെ ചിത്രീകരണ സമയത്തെ രസകരമായൊരു വീഡിയോ പൃഥ്വിയുടെ ഒരു ആരാധകൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. ഈ വിഡിയോ തന്റെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തിരിക്കുകയാണ് പൃഥ്വിരാജ്. ട്രോളുകളെ എപ്പോഴും പുഞ്ചിരിയോടെ നേരിടുന്ന പൃഥ്വി ഇത്തവണയും അതാണ് ചെയ്തത്.

ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ പൃഥ്വിരാജ് തെന്നിവീഴുകയായിരുന്നു. പൃഥ്വി വീഴുന്നതു കാണാതെ പാർവ്വതിയാകട്ടെ അഭിനയം തുടർന്നു. വീഡിയോ കണ്ടാൽ ആരായാലും ചിരിച്ചുപോകും.

എന്തായാലും വീഡിയോ സോഷ്യൽമീഡിയയിൽ ഹിറ്റാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ