Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

പൃഥ്വിരാജിന്റെ ‘കോൾഡ് കേസ്’ ആമസോൺ പ്രൈമിൽ

ആമസോൺ പ്രൈം വീഡിയോ തന്നെ ഔദ്യോഗികമായി റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്

Prithviraj, Cold case amazon prime release

പൃഥ്വിരാജ് ചിത്രം ‘കോൾഡ് കേസ്’ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ജൂൺ 30 ആണ് ചിത്രം ആമസോണിൽ സ്ട്രീം ചെയ്യുക. ഏറെ നാളുകൾക്ക് ശേഷം പൃഥ്വി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്.

നവാഗതനായ തനു ബാലക് ആണ് ചിത്രത്തിന്റെ സംവിധായകൻ. ശ്രീനാഥ് തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോൻ ടി. ജോണും ചേർ‍ന്നാണ്. കലാസംവിധാനം അജയൻ ചാലിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളര്‍ ബാദുഷ. ആന്‍റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീ‍ർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പൃഥ്വി ചിത്രം കോൾഡ് കേസും ഫഹദ് ഫാസിൽ ചിത്രം മാലിക്കും ഓടിടി റിലീസിന് ഒരുങ്ങുന്നു എന്ന് വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ റിലീസിംഗ് തിയ്യതി ആമസോൺ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ‘മാലിക്’ റിലീസിംഗ് തീയതി അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Read more: ഫഹദിന്റെ മാലിക്കും ആമസോൺ പ്രൈമിലേക്ക്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj movie cold case amazon prime release date

Next Story
പ്രൈവറ്റ് ജെറ്റിൽ കൊച്ചിയിൽ പറന്നിറങ്ങി നയൻതാര, കൈപിടിച്ച് വിഘ്നേഷും; ചിത്രങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com