മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫര്‍’ നിറഞ്ഞ കൈയ്യടികളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അതിനിടയില്‍ ബുധനാഴ്ച രാവിലെ വന്ന പൃഥ്വിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റും കൂടെയുള്ള ഒരു കൊച്ചു വാചകവുമാണ് ആരാധകരെ അസ്വസ്ഥരും ആകാംക്ഷാഭരിതരുമാക്കുന്നത്. ‘കണ്ണിന് കാണാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഉണ്ട്,’ എന്നായിരുന്നു പൃഥ്വി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Read More: ലൂസിഫറിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യം; പൃഥ്വിയോട് നന്ദി പറഞ്ഞ് ടൊവിനോ
ലൂസിഫറിന്റെ രണ്ടാം ഭാഗമാണോ പൃഥ്വിരാജ് ഉദ്ദേശിച്ചത്, അതോ ഇനി പുതിയ ചിത്രം വല്ലതും വരുന്നുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിനിമയില്‍ പരാമര്‍ശിക്കുന്ന ഇല്ലുമിനാറ്റി അംഗമായ അബ്രഹാം ഖുറേഷിയെ കുറിച്ചൊരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടോ എന്നാണ് കൂടുതല്‍ പേരുടേയും സംശയം.
‘മനുഷ്യനെ ഇങ്ങനെ ത്രില്ലടിപ്പിക്കാതെ പറയാനുള്ളത് നേരേ ചൊവ്വേ പറഞ്ഞുകൂടെ,’ എന്നൊക്കെയാണ് ആകാംക്ഷ അടക്കാനാകാതെ ആരാധകര്‍ ചോദിക്കുന്നത്. എന്തായാലും പൃഥ്വിരാജ് ഉദ്ദേശിച്ചതെന്താണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തണം. അതുവരെ കാത്തിരിക്കേണ്ടി വരും.
Read More: ടെന്നീസ് കളിച്ച് മോഹൻലാലും യുവരാജ് സിംഗും; ‘ലൂസിഫർ’ തരംഗം ഗൂഗിളിലും
റിലീസ് ചെയ്ത് ആറ് ദിവസങ്ങള്‍ പിന്നിടുമ്പോഴും ചിത്രത്തിന് പലയിടത്തും ടിക്കറ്റ് പോലും ഇല്ല എന്നതാണ് അവസ്ഥ. മാര്‍ച്ച് 28നാണ് ലൂസിഫര്‍ തിയേറ്ററുകളില്‍ എത്തിയത്. മോഹന്‍ലാലിനെ കൂടാതെ മഞ്ജു വാര്യര്‍, വിവേക് ഒബ്രോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങി ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
Read More: മോഹൻലാലിനപ്പുറം ‘ലൂസിഫറി’നു കരുത്തു പകരുന്നവർ
ആഗോളതല ബോക്‌സ് ഓഫീസില്‍ ഏറ്റവും പെട്ടെന്ന് 50 കോടി കളക്ഷന്‍ നേടുന്ന ആദ്യ മലയാളം ചിത്രമായി മാറി ലൂസിഫര്‍ എന്നാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയില്‍ നിന്നും അറിയുന്നത്.
എന്തായാലും 43 രാജ്യങ്ങളിലായി റിലീസിനെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷനും പ്രതികരണവുമാാണ് നേടുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ബോക്‌സ് ഓഫീസിനെ ഇളക്കി മറിക്കുന്ന, തിയേറ്ററുകളെ ത്രസിപ്പിക്കുന്ന ഒരു മോഹന്‍ലാല്‍ ചിത്രം ലഭിച്ച സന്തോഷത്തിലാണ് ആരാധകരും.