‘ഇതിഹാസത്തോടൊപ്പം തോളോട് തോൾ ചേർന്ന്’; ചിത്രവുമായി പൃഥ്വിരാജ്

മോഹൻലാലും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ചിത്രം പങ്കുവച്ചിട്ടുണ്ട്

മലയാള സിനിമയിലെ രണ്ടു തലമുറയെ പ്രതിനിധീകരിക്കുന്ന താരങ്ങളാണ് മോഹൻലാലും പൃഥ്വിരാജും. ഏറ്റവും അടുത്ത സുഹൃത്തുക്കളായ ഇവർക്കിടയിൽ സഹോദരതുല്യമായൊരു ആത്മബന്ധമാണ് ഉള്ളത്. ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ക്കായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.

ഇപ്പോഴിതാ, സിനിമയുടെ റിലീസും കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലേക്കി കൊണ്ട് ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. മോഹൻലാലിനോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്ന ചിത്രം “ഇതിഹാസത്തോടൊപ്പം തോളോട് തോൾ ചേർന്ന്” എന്ന അടിക്കുറിപ്പ് നൽകിയാണ് പൃഥ്വി പോസ്റ്റ് ചെയ്തിരിക്കുന്നത്.

മോഹൻലാലും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. “വിത്ത് ആക്ടർ പൃഥ്വിരാജ്” എന്നാണ് മോഹൻലാൽ ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയിരിക്കുനന്ത്. ‘ബ്രോ ഡാഡി’ സിനിമയിൽ നിന്നുള്ള ഒരു സ്റ്റിലാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്.

താരങ്ങൾ ഉൾപ്പടെ നിരവധിപേർ ഇതിനോടകം ചിത്രത്തിന് കമന്റു ചെയ്തിട്ടുണ്ട്. “ശിവനും ശക്തിയും ചേർന്നാൽ മാസ്സ് ഡാ” എന്ന് നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സംവിധായകൻ എന്ന അടികുറിപ്പോടെ പൃഥിരാജിനൊപ്പമുള്ള മറ്റൊരു ചിത്രവും മോഹൻലാൽ പങ്കുവച്ചിരുന്നു. അതും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.

Also read: Kaanekkaane Movie Review: കണ്ണു നനയിപ്പിക്കും ഈ ചിത്രം; ‘കാണെക്കാണെ’ റിവ്യൂ

‘ബ്രോ ഡാഡി’ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധാനത്തിനൊപ്പം പൃഥ്വി ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുമുണ്ട്. ശ്രീജിത്ത്‌ ബിബിന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മോഹൻലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസുമാണ് നിർവ്വഹിക്കുന്നത്. എം ആർ രാജാകൃഷ്ണനാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്, എഡിറ്റിങ് അഖിലേഷ് മോഹനാണ്.

2019ലാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫർ റിലീസ് ചെയ്തത്. തിയറ്ററുകളിൽ എത്തിയ ചിത്രം വലിയ വിജയമായിരുന്നു ലൂസിഫർ . മലയാളത്തിലെ കളക്ഷൻ റെക്കോർഡുകൾ എല്ലാം ഭേദിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് പൃഥ്വിരാജ് രണ്ടാമതായി സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ ലോക്ക്ഡൗൺ മൂലം അതിന്റെ വർക്കുകൾ ആരംഭിക്കാൻ കഴിയാതെ വന്നതോടെയാണ് താരം ബ്രോ ഡാഡിയുമായി എത്തുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj mohanlal latest photo bro daddy film

Next Story
വിഘ്നേഷിനായി സർപ്രൈസ് ഒരുക്കി നയൻതാര; ചിത്രങ്ങൾNayanthara, നയൻതാര, Vignesh Shivan birthday , Vignesh Shivan birthday Celebration photos, Nayanthara- Vignesh latest, വിഘ്നേശ് ശിവൻ, Nayanthara new year photos, nayanthara love, നയൻതാര പ്രണയം, nayans
The moderation of comments is automated and not cleared manually by malayalam.indianexpress.com