‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് കഴിഞ്ഞദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 67ാം വയസിലും യുവത്വം കാത്തുസൂക്ഷിക്കുന്ന മെഗാസ്റ്റാറിനെ കണ്ട് ആരാധകര്‍ അമ്പരന്നു. അതിനു പിന്നാലെ ഒരു അവാര്‍ഡ് ഷോയില്‍ പങ്കെടുത്തുകൊണ്ടുള്ള മമ്മൂട്ടിയുടെ മറ്റൊരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നുന്നു. ഈ പ്രായത്തിലും എങ്ങനെ ഇത്രയും ചെറുപ്പമായിരിക്കാന്‍ സാധിക്കുന്നു എന്നാണ് എല്ലാവരുടേയും സംശയം.

ഇതിനു പിന്നാലെയാണ് തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ ട്രെയിലര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് പൃഥ്വി സ്വന്തം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പൃഥ്വിയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു. എന്നാല്‍ ഇതിനിടയില്‍ മറ്റൊരു രസകരമായ സംഗതി നടന്നു.

Read More: ‘മധുരരാജ’ മൂന്നാം ഭാഗത്തിന് ‘എന്നെയും’ വിളിക്കണേ; സംവിധായകൻ വൈശാഖിനോട് പൃഥിരാജ്

പൃഥ്വിയുടെ ചിത്രത്തിന് താഴെ ഒരു ആരാധകന്‍ മമ്മൂട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു: ‘രാജുവേട്ടാ ഈ ഫോട്ടോ ഒക്കെ കാണുമ്പോള്‍ ആണ് ചേട്ടന്‍ ഇട്ടേക്കുന്ന ഫോട്ടോ ഒക്കെ എടുത്തു കിണറ്റില്‍ ഇടാന്‍ തോന്നുന്നത്,’ എന്ന്.

ഇതിനെക്കാള്‍ രസകരമായിരുന്നു ആ ചിത്രം റീട്വീറ്റ് ചെയ്തുകൊണ്ട് പൃഥ്വി നല്‍കിയ മറുപടി. ‘സത്യം’ എന്നായിരുന്നു പൃഥ്വിരാജ് കുറിച്ച വാക്കുകള്‍. മമ്മൂട്ടിയുടെ ചെറുപ്പം കണ്ട് പൃഥ്വി പോലും അസൂയപ്പെട്ടു എന്നു ചുരുക്കം.

ഇരുവരും സഹോദരന്മാരായി അഭിനയിച്ച ചിത്രം ‘പോക്കിരിരാജ’യുടെ രണ്ടാം ഭാഗം ‘മധുരരാജ’ റിലീസിനൊരുങ്ങുകയാണ്. വിഷു റിലീസായാണ് ചിത്രം എത്തുന്നത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജല്ല, തമിഴ് താരം ജയ് ആണ്.

വൈശാഖാണ് ചിത്രം ഒരുക്കുന്നത്. ലൂസിഫറിന്റേയും മധുരരാജയുടേയും ട്രെയിലറും ടീസറും ഒരേ ദിവസമായിരുന്നു പുറത്തിറങ്ങിയത്. മധുരരാജയുടെ ടീസറിനും താഴെ മൂന്നാം ഭാഗം ഒരുക്കുമ്പോള്‍ സൂര്യയായി തന്നെ വിളിക്കണേ എന്ന് പൃഥ്വി വൈശാഖിനോട് പറഞ്ഞതും ഏറെ തമാശയുണര്‍ത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ