മലയാളികളെ ഏറെ ചിരിപ്പിച്ച ചിത്രങ്ങളിലൊന്നാണ് ജോണി ആന്റണി സംവിധാനം ചെയ്ത ‘സിഐഡി മൂസ’. ശിക്കാരി ശംഭു മോഡലിലുള്ള ദിലീപിന്റെ സിഐഡി മൂസ എന്ന കഥാപാത്രത്തിനൊപ്പം തന്നെ ജനകീയമായ ഒന്നാണ് സലിം കുമാർ അവതരിപ്പിച്ച ചിത്രത്തിലെ ഭ്രാന്തൻ കഥാപാത്രം. ചിത്രത്തിന്റെ ക്ലൈമാക്സിലും ചിരിപ്പടർത്തിയത് സലിം കുമാറിന്റെ കഥാപാത്രമായിരുന്നു.

‘സിഐഡി മൂസ’യുടെ ക്ലൈമാക്സ് വീണ്ടും ഓർക്കുകയാണ് പൃഥ്വിരാജിന്റെ ആരാധകർ. പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റാണ് അതിനു കാരണമായിരിക്കുന്നത്. മാലിദ്വീപിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ നിന്നും പകർത്തിയ ഒരു വീഡിയോ ആണ് പൃഥ്വി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. മാലിദ്വീപിൽ ലാൻഡ് ചെയ്യാനായി ചാഞ്ഞും ചെരിഞ്ഞും പറന്നിറങ്ങുന്ന വിമാനത്തിന്റെ അകത്തു നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ കഴിയുക.

വീഡിയോയും വീഡിയോയിൽ കാണുന്ന ക്യാപ്റ്റനും സിഐഡി മൂസയെ ഓർമ്മിപ്പിക്കുന്നു എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

Read more: ഇന്ത്യ ജയിച്ചല്ലോ, ഇനിയെങ്കിലും ടിവിയുടെ മുന്നിൽ നിന്ന് മാറിക്കൂടെ? പൃഥ്വിയോട് സുപ്രിയ

ഒരുപിടി ചിത്രങ്ങളുമായി തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ. ജനഗണമന, കോൾഡ് കേസ്, കുരുതി, ആടുജീവിതം, കടുവ, കറാച്ചി 81, തീർപ്പ്, ഭ്രമം, സ്റ്റാർ, വാരിയംകുന്നൻ, വിലായത്ത് ബുദ്ധ, മീറ്റർ ഗേജ് എന്നിങ്ങനെ നിരവധി ചിത്രങ്ങൾ ഇതിനകം പൃഥ്വിയുടേതായി അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ട്. അയ്യപ്പൻ, കാളിയൻ, വേലുത്തമ്പി ദളവ പോലുള്ള പ്രോജക്ടുകൾ വേറെയും താരത്തിന്റേതായി വരാനിരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആഷിഖ് അബുവും പൃഥ്വിയെ നായകനാക്കി ‘നീലവെളിച്ചം’ എന്ന ചിത്രമൊരുക്കുന്ന വാർത്ത അനൗൺസ് ചെയ്തിരുന്നു.

Read more: ബഷീറിന്റെ ‘നീലവെളിച്ചം’ വീണ്ടും സിനിമയാകുന്നു; നായകൻ പൃഥ്വിരാജ്, സംവിധാനം ആഷിഖ് അബു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook