പൃഥ്വിരാജിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കും ‘വിമാനം’. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ബധിരനും മൂകനുമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. 22 കാരനായിട്ടാണ് ചിത്രത്തിൽ പൃഥ്വി എത്തുന്നത്. ഇതിനായി കഴിഞ്ഞ രണ്ടു മാസത്തിനിടെ 10 കിലോയാണ് കുറച്ചത്. ഷൂട്ടിങ് ലൊക്കേഷനിൽനിന്നുളള പൃഥ്വിയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്.

സ്വന്തം പരിശ്രമത്തിലൂടെ ചെറു വിമാനമുണ്ടാക്കിയ ബധിരനും മൂകനുമായ തൊടുപുഴ സ്വദേശി സജി തോമസിന്‍റെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടുളളതാണ് ചിത്രം. പ്രദീപ് എം.നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖം ദുർഗാ കൃഷ്ണയാണ് ചിത്രത്തിലെ നായിക.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ഡിസംബറിൽ പുറത്തിറക്കിയിരുന്നു. മെംഗളൂരുവിൽ ചില സീനുകൾ ചിത്രീകരിച്ചു കഴിഞ്ഞു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ ചിത്രീകരണത്തിനുശേഷം ടീം കേരളത്തിലെത്തും. കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയുമാണ് ലൊക്കേഷനുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ