പിറന്നാളിന് ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രമുള്ള കേക്ക് വേണമെന്ന് ശാഠ്യം പിടിക്കുന്ന കുട്ടികൾ പതിവു കാഴ്ചയാണ്. പൃഥ്വിരാജിന്റെ പടമുള്ള കേക്ക് മതിയെന്ന് പറഞ്ഞ ആമി എന്ന കൊച്ചുകുട്ടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മകളുടെ ആഗ്രഹം പോലെ പൃഥ്വിരാജിന്റെ ചിത്രമുള്ള കേക്ക് തന്നെ ആമിക്കുട്ടിയുടെ മാതാപിതാക്കൾ മകൾക്കായി ഒരുക്കുകയും ചെയ്തു.

പൃഥ്വിരാജാണ് തന്റെ കുട്ടി ആരാധികയുടെ പിറന്നാൾ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞ് ആമിയ്ക്ക് പിറന്നാൾ ആശംസകളും താരം നേർന്നിട്ടുണ്ട്.

Read more: ലേറ്റാ വന്താലും ലേറ്റസ്റ്റായ് വരുവേൻ; വീണ്ടും പൃഥ്വിരാജ് ജിമ്മിലെത്തി

ജോർദ്ദാനിൽ നിന്നും തിരിച്ചെത്തിയ പൃഥ്വിരാജ് വർക്ക് ഔട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോൾ. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിത’മെന്ന ചിത്രത്തിന് വേണ്ടി സ്വന്തം ശരീരം തന്നെ വിട്ടുകൊടുത്ത് വലിയ റിസ്കാണ് പൃഥ്വിരാജ് എന്ന നടൻ എടുത്തത്. ഇരുപത് കിലോയിലേറെ ഭാരമാണ് ചിത്രത്തിനായി പൃഥ്വിരാജ് കുറച്ചത്. ചിത്രത്തിന്റെ ജോർദ്ദാൻ ഷെഡ്യൂൾ പൂർത്തിയാക്കി കേരളത്തിൽ മടങ്ങിയെത്തിയ പൃഥ്വി ദിവസങ്ങൾക്ക് മുൻപ് രണ്ടാഴ്ചത്തെ ക്വാറന്റൈനും പൂർത്തിയാക്കി. കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്നും സ്ഥിരീകരിച്ചു. ഇപ്പോൾ ശരീരം പഴയരീതിയിലാക്കാനുള്ള വർക്ക് ഔട്ടിലാണ് താരത്തിന്റെ ശ്രദ്ധ.

View this post on Instagram

Lift, Burn, Build.

A post shared by Prithviraj Sukumaran (@therealprithvi) on

ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും പൃഥ്വിരാജ് ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

Read more: ഞങ്ങൾക്കായി പ്രാർത്ഥിച്ചവർക്ക് നന്ദി; പൃഥ്വി തിരിച്ചെത്തിയ സന്തോഷത്തിൽ സുപ്രിയ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook