Latest News

ആ താടിയിൽ ഞങ്ങളും കുടുങ്ങുമല്ലോ; പൃഥ്വിയുടെ താടിയെ ട്രോളി സുപ്രിയ

അല്ലിമോൾക്ക് താടിയിൽ പിടിച്ചുവലിക്കാൻ വലിയ ഇഷ്ടമാണല്ലോ എന്നാണ് പൃഥ്വിയുടെ മറുപടി

ബ്ലെസിയുടെ ‘ആടുജീവിതം’ എന്ന സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ‘ആടുജീവിത’ത്തിലെ നജീബ് എന്ന കഥാപാത്രമായി മാറാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. രണ്ട് ഷെഡ്യൂളുകൾ പൂർത്തിയാക്കി കഴിഞ്ഞ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിനു വേണ്ടി ശരീരഭാരം കുറക്കുകയാണ് മെലിയുകയാണ് താരമിപ്പോൾ. മെലിഞ്ഞ്, വെട്ടിയൊതുക്കാത്ത താടിയുമായാണ് പൃഥ്വി ഇപ്പോൾ പൊതുവേദികളിലെല്ലാം പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്.

Read Also: ആ സീൻ കഴിഞ്ഞപ്പോൾ എല്ലാവരും ചോദിച്ചു എങ്ങനെയാ രാജുവേട്ടന്റെ മുഖത്തുനോക്കി ചീത്ത വിളിച്ചതെന്ന്; ഗൗരി നന്ദയുമായി അഭിമുഖം

ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ പൃഥ്വിരാജ് പങ്കുവച്ച ഒരു ചിത്രവും അതിന് സുപ്രിയ നൽകിയ മറുപടിയുമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ആ താടിയിൽ ഞങ്ങളും കുടുങ്ങുമല്ലോ എന്ന സുപ്രിയയുടെ കമന്റിന് നിന്റെ മോൾക്ക് താടി പിടിച്ചുവലിക്കാൻ ഇഷ്ടമാണല്ലോ എന്നാണ് പൃഥ്വിയുടെ മറുപടി.

 

View this post on Instagram

 

Genius! @funchershop #aadujeevitham

A post shared by Prithviraj Sukumaran (@therealprithvi) on

‘അയ്യപ്പനും കോശിയും’ എന്ന സിനിമയോടെ മൂന്നു മാസത്തേക്ക് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ് പൃഥ്വി. തന്റെ ജീവിതത്തിൽ ഏറ്റവും ആഗ്രഹത്തോടെ കാണുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ പരിശീലനം കൂടിയാണ് ഈ ഇടവേളയെന്നാണ് പൃഥ്വിരാജ് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞത്.

ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമായി ഗൾഫ് രാജ്യങ്ങളിലെത്തുകയും പിന്നീട് മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യേണ്ടി വരികയും ചെയ്യുന്ന ഒരു മനുഷ്യന്റെ നരകയാതനകളുടെ നേർക്കാഴ്ചയാണ് ‘ആടുജീവിതം’. അടുത്തറിഞ്ഞ ഒരു ജീവിതത്തെ ആധാരമാക്കിയാണ് ബെന്യാമിന്‍ ഈ നോവലൊരുക്കിയത്.

Read more: ആടുജീവിതത്തിനായി പൃഥ്വി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചിരിക്കുകയാണ്: അമല പോള്‍

മലയാളസിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായിരിക്കും ‘ആടുജീവിതം’ എന്നാണ് കരുതപ്പെടുന്നത്. കെ.യു മോഹനനാണ് ക്യാമറ. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. സിനിമയുടെ കൊമേഴ്സ്യൽ മൂല്യം കൂടി പരിഗണിച്ച് തിരക്കഥയിൽ അൽപ്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ‘കാഴ്ച’, ‘തന്മാത്ര’, ‘പ്രണയം’ തുടങ്ങിയ സിനിമകളിൽ സംവിധായകൻ കാഴ്ച വെച്ച ‘ബ്ലെസി ടച്ച്’ ഈ സിനിമയിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj latest photos makeover aadujeevitham supriya

Next Story
അയ്യപ്പനും കോശിയും ഏറ്റവും പ്രിയപ്പെട്ട കണ്ണമ്മയും; മനസ്സുതുറന്ന് ഗൗരി നന്ദ
The moderation of comments is automated and not cleared manually by malayalam.indianexpress.com