scorecardresearch

‘ആടു ജീവിത’ത്തിനായി മെലിഞ്ഞ് പൃഥ്വിരാജ്; ചിത്രങ്ങൾ

‘ആടുജീവിത’ത്തിലെ കഥാപാത്രമാകാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി മൂന്നു മാസത്തേക്ക് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ് പൃഥ്വിരാജ്

Prithviraj, Prithviraj look in Aadujeevitham, director Blessy, Blessy, Prithviraj in Aadujeevitham, Benyamin, release delay, aadujeevitham release date, Amala Paul , Amala Paul in Aadujeevitham, big budget movie, Indian Express malayalam

‘ആടുജീവിതം’ എന്ന ചിത്രത്തിലെ നജീബ് എന്ന കഥാപാത്രമായി മാറാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ് ഇപ്പോൾ. രണ്ട് ഷെഡ്യൂളുകൾ പൂർത്തിയാക്കി കഴിഞ്ഞ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിനു വേണ്ടി മെലിയുകയാണ് താരമിപ്പോൾ. ‘അയ്യപ്പനും കോശിയും’ എന്ന സിനിമ പൂർത്തിയാക്കിയ പൃഥ്വി ഇതിനായി മൂന്നു മാസത്തേക്ക് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്. തന്റെ ജീവിതത്തിൽ ഏറ്റവും ആഗ്രഹത്തോടെ കാണുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ പരിശീലനം കൂടിയാണ് ഈ ഇടവേളയെന്നാണ് പൃഥ്വിരാജ് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞത്.

ഒരു മാസം പൂർത്തിയാകും മുൻപ് തന്നെ അമ്പരപ്പിക്കുന്ന രീതിയിലുള്ള മാറ്റമാണ് പൃഥ്വിരാജിൽ കാണാൻ സാധിക്കുക. കഴിഞ്ഞ ദിവസം ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ പ്രിവ്യൂവിന് എത്തിയ പൃഥ്വിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമായി ഗൾഫ് രാജ്യങ്ങളിലെത്തുകയും പിന്നീട് മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യേണ്ടി വരികയും ചെയ്യുന്ന ഒരു മനുഷ്യന്റെ നരകയാതനകളുടെ നേർക്കാഴ്ചയാണ് ‘ആടുജീവിതം’. അടുത്തറിഞ്ഞ ഒരു ജീവിതത്തെ ആധാരമാക്കിയാണ് ബെന്യാമിന്‍ ഈ നോവലൊരുക്കിയത്.

മലയാളസിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായിരിക്കും ‘ആടുജീവിതം’ എന്നാണ് കരുതപ്പെടുന്നത്. കെ.യു മോഹനനാണ് ക്യാമറ. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. സിനിമയുടെ കൊമേഴ്സ്യൽ മൂല്യം കൂടി പരിഗണിച്ച് തിരക്കഥയിൽ അൽപ്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ‘കാഴ്ച’, ‘തന്മാത്ര’, ‘പ്രണയം’ തുടങ്ങിയ സിനിമകളിൽ സംവിധായകൻ കാഴ്ച വെച്ച ‘ബ്ലെസി ടച്ച്’ ഈ സിനിമയിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

Read more: ആടുജീവിതത്തിനായി പൃഥ്വി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചിരിക്കുകയാണ്: അമല പോള്‍

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prithviraj latest photos makeover aadujeevitham