റഷ്യയില്‍ കണ്ട ആരാധകന്‍ മലയാളിയല്ല, ഈജിപ്ഷ്യൻ: വിശദീകരണവുമായി പൃഥ്വിരാജ്

ഈജിപ്ഷ്യൻ സബ്ടൈറ്റിലുകളുടെ സഹായത്തോടെയാണ് അയാള്‍ മലയാള സിനിമ കാണുന്നത് എന്നും പൃഥ്വിരാജ്

koode, prithviraj, anjali menon, nasriya, parvathy, prithviraj news, prithviraj next film, prithviraj lucifer, anjali menon new film, anjali menon next film, പൃഥ്വിരാജ്, പൃഥ്വിരാജ് കൂടെ, പൃഥ്വിരാജ് അഞ്ജലി മേനോന്‍, അഞ്ജലി മേനോന്‍ പുതിയ ചിത്രം, കൂടെ വാനവില്ലേ, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
Prithviraj Sukumaran

ഇന്നലെയാണ് താന്‍ നേരിട്ട രസകരമായ ഒരു അനുഭവം വിവരിച്ചു പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. റഷ്യയില്‍ ഷൂട്ടിങ് വേളയില്‍, രാവേറെ കഴിഞ്ഞു ഒരു കബാബ് കടയില്‍ പോയതും അവിടെ കൗണ്ടറില്‍ നിന്നയാള്‍ ‘കൂടെ’ എന്ന ചിത്രം കണ്ടു എന്ന് പറഞ്ഞതുമൊക്കെയാണ് താരം ട്വിറ്ററില്‍ കുറിച്ചത്. കൗണ്ടറില്‍ നിന്നയാള്‍ എന്ന് മാത്രമാണ് പൃഥ്വിരാജ് പറഞ്ഞത്. സ്വാഭാവികമായും അത് മലയാളിയല്ലേ എന്ന ചോദ്യങ്ങള്‍ ഉണ്ടായി. എന്നാല്‍ അത് മലയാളി അല്ല, ഈജിപ്ഷ്യന്‍ ആണ് എന്നൊരു വിശദീകരണവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

“ചോദ്യങ്ങള്‍ ചോദിക്കുന്ന എല്ലാവരോടുമായി പറയട്ടെ… കബാബ് കടയില്‍ കണ്ടയാള്‍ ഈജിപ്ഷ്യന്‍ ആണ്. അയാളുടെ തന്നെ ഭാഷയില്‍ (ഈജിപ്ഷ്യന്‍ സബ്ടൈറ്റില്‍ വരുന്നത് എങ്ങനെയാണ് എന്ന് എനിക്കറിയില്ല) ഉള്ള സബ്ടൈറ്റിലുകളുടെ സഹായത്തോടെയാണ് ആ സിനിമകള്‍ കണ്ടിട്ടുള്ളത്. സമകാലിക മലയാള സിനിമയോട് അങ്ങേയറ്റം മതിപ്പുള്ള ഒരാളാണ് അദ്ദേഹം,” പൃഥ്വിരാജ് ട്വിറ്ററില്‍ പറഞ്ഞു.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ‘ലൂസിഫറി’ന്റെ ജോലികളുമായി ബന്ധപ്പെട്ടാണ് താരം റഷ്യയില്‍ ഉള്ളത്.  അവിടെ നേരിട്ട സ ന്തോഷകരമായ ഒരനുഭവത്തെക്കുറിച്ച് പൃഥ്വി ഇന്നലെ പറഞ്ഞതിങ്ങനെ.

“പാതിരാത്രി, റഷ്യയിലെ ഏതോ ഒരിടം… നല്ല ജോലിത്തിരക്കുള്ള ഒരു ദിവസത്തിന് ശേഷം, നിങ്ങള്‍ നടന്നു റോഡിന്റെ കോണിലുള്ള ഒരു കടയില്‍ കബാബ് കഴിക്കാനായി ചെല്ലുന്നു. കയറിച്ചെല്ലുന്ന നിമിഷം തന്നെ കൗണ്ടറില്‍ നില്‍ക്കുന്ന ആള്‍ പറയുകയാണ്… ‘ഞാനും ഭാര്യയും ‘കൂടെ’യുടെ ആരാധകരാണ് കേട്ടോ’… നിങ്ങള്‍ എങ്ങനെയാണ് ‘കൂടെ’ കണ്ടത് എന്ന് ഞാന്‍ ചോദിച്ചില്ല. കാരണം അതെനിക്കറിയാം. എന്നിരുന്നാലും അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു,” പൃഥ്വിരാജ്‌ ട്വിറ്ററില്‍ കുറിച്ചു.

Read More: പാത്രിരാത്രി റഷ്യയിലെ ഒരു ഹോട്ടലില്‍ ചെന്ന പൃഥ്വിരാജിനോട് കടയുടമ പറഞ്ഞത്

നസ്രിയ, പൃഥ്വിരാജ്, പാര്‍വ്വതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ്‌ ‘കൂടെ’. സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ടു ഗള്‍ഫില്‍ നിന്നും ഊട്ടിയിലേക്ക് എത്തുന്ന ജോഷ്വ എന്ന കഥാപാത്രമായാണ് പൃഥ്വി ചിത്രത്തില്‍ എത്തിയത്. പൃഥ്വിയുടെ തന്മയത്വമാര്‍ന്ന പ്രകടനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പൃഥ്വിരാജിന്റെ സഹോദരി ജെനിയായി നസ്രിയയും കാമുകി സോഫി എന്ന കഥാപാത്രമായി പാര്‍വ്വതിയും എത്തിയ ചിത്രം പൃഥ്വിയുടെ നൂറാം ചിത്രം കൂടിയായിരുന്നു.

‘ബാംഗ്ലൂര്‍ ഡേയ്സ്’ എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിന് ശേഷം അഞ്ജലി മേനോന്‍ ഒരുക്കിയ ചിത്രം, നസ്രിയയും ഫഹദുമായുള്ള  വിവാഹശേഷം ഒരിടവേള കഴിഞ്ഞ് നസ്രിയ അഭിനയത്തിലേക്ക് മടങ്ങി വന്ന ചിത്രം, സൂപ്പര്‍ഹിറ്റായ ‘എന്ന് നിന്റെ മൊയ്തീനി’ന് ശേഷം പൃഥ്വിയും പാര്‍വതിയും ഒന്നിക്കുന്ന ചിത്രം എന്നിങ്ങനെ ധാരാളം പ്രത്യേകതകള്‍ ഉണ്ടായിരുന്ന ചിത്രം കൂടിയാണ് ‘കൂടെ’.

Read More: Koode Movie Review: പൃഥ്വിരാജിന്റേയും നസ്രിയയുടെയും അഭിനയത്തികവിന്റെ ‘കൂടെ’ 

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj koode fan russia

Next Story
ബഹുസ്വരതയുടെ ശബ്ദമുയർത്തി കാഴ്ച ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express