തന്റെ പുതിയ ചിത്രമായ ‘ബ്രദേർസ് ഡേ’യെക്കുറിച്ചു വലിയ ആവേശത്തിലാണ് പൃഥ്വിരാജ്.  കലാഭവൻ ഷാജോൺ സംവിധാന രംഗത്തേക്ക് എത്തുന്ന ചിത്രത്തെകുറിച്ചാണ് പൃഥ്വി സോഷ്യൽ മീഡിയയിൽ ഇങ്ങനെ പറഞ്ഞത്. ‘ബ്രദേർസ് ഡേ’ ചിത്രീകരണം ആരംഭിച്ചു.

“അടി, ഇടി, ഡാൻസ്, ബഹളം, കുറച്ചു ദിവസമായി ഇതൊക്കെ ചെയ്തിട്ട്. ‘ബ്രദേർസ് ഡേ’ റോൾ ചെയ്തു തുടങ്ങി.”

 

തന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തുന്നതിനൊപ്പം പൃഥ്വിരാജ് താൻ ഈ ചിത്രത്തിലേക്ക് എത്തിയ വഴികളെക്കുറിച്ചു പരാമർശിച്ചിരുന്നു.

“രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാജോണ്‍ ചേട്ടന്‍ (അതേ നമ്മുടെ സ്വന്തം കലാഭവന്‍ ഷാജോണ്‍) എന്റെ അടുക്കല്‍ അദ്ദേഹം തന്നെ രചിച്ച ഒരു ബൗണ്ട് സ്ക്രിപ്റ്റ് (പൂര്‍ണ്ണമായ തിരക്കഥ) കൊണ്ട് വന്നു. ഞാന്‍ അതില്‍ അഭിനയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ അദ്ദേഹം ഇത് സംവിധാനം ചെയ്യേണ്ടത് ആര് എന്ന തീരുമാനവും എനിക്ക് വിട്ടു തന്നു. എന്നാല്‍ തിരക്കഥ എഴുതപ്പെട്ട രീതിയില്‍, അതിന്റെ ഡീറൈലിങ് എന്നിവയില്‍ നിന്ന് തന്നെ എനിക്ക് വ്യക്തമായി, ഇത് സംവിധാനം ചെയ്യാന്‍ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ എന്ന്. അത് അദ്ദേഹം തന്നെയാണ്. ഇത് രസകരമായ ഒരു ചിത്രമാണ് സുഹൃത്തുക്കളേ. ഇതില്‍ കോമഡിയുണ്ട്, ആക്ഷനുണ്ട്, പ്രണയമുണ്ട്, വികാരങ്ങളുണ്ട്. വരുന്നൂ, കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം, ബ്രദേഴ്സ് ഡേ!”, പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

Read More: കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക്: ‘ബ്രദേഴ്സ് ഡേ’യില്‍ പൃഥ്വിരാജ് നായകനാകും

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫർ’ അടുത്തയാഴ്ച തിയേറ്ററുകളിൽ എത്തും.  മോഹൻലാൽ നായകനാകുന്ന ചിത്രത്തെക്കുറിച്ചു വലിയ പ്രതീക്ഷകളാണ് ആരാധകർക്കുള്ളത്.  മോഹൻലാൽ സ്റ്റീഫൻ നെടുമ്പുള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ എത്തുന്ന ചിത്രം എഴുതിയായിരിക്കുന്നതു മുരളി ഗോപിയാണ്. മഞജു വാര്യർ, ടോവിനോ തോമസ്, വിവേക് ഒബ്‌റോയ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

Read More: നന്ദി ലാലേട്ടാ, എന്നില്‍ വിശ്വസിച്ചതിന്, ജീവതത്തിലെ ഏറ്റവും മനോഹരമായ അനുഭവം തന്നതിന്: പൃഥ്വിരാജ്

 

തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകവും തീവ്രവുമായ പഠന കാലമാണ് ഇപ്പോള്‍ നടക്കുന്നത് ‘ലൂസിഫര്‍’ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു.

“ഇതിഹാസ തുല്യരായ കലാകാരന്മാരെ ഒരു ഫ്രെയിമില്‍ നിര്‍ത്തി സംവിധാനം ചെയ്യുക എന്നത് വലിയ പ്രിവിലേജ് ആയി കരുതുന്നു. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകവും തീവ്രവുമായ ഒരു പഠന കാലമാണിത്,” എന്നാണ് പൃഥ്വി അന്ന് കുറിച്ചത്.  ‘ലൂസിഫര്‍’ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ചിത്രത്തില്‍ ടൊവിനോ വില്ലന്‍ കഥാപാത്രത്തെ ആയിരിക്കും അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കില്ല എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.  ചിത്രത്തിലെ ഒരു ബ്രഹ്മാണ്ഡ രംഗം സെപ്റ്റംബര്‍ മാസം തിരുവനന്തപുരത്ത് ഷൂട്ട്‌ ചെയ്തിരുന്നു.

Read More: കൊടിയേന്താന്‍ ലാലേട്ടന്‍: ‘ലൂസിഫര്‍’ ചിത്രീകരണ ചിത്രങ്ങള്‍, വീഡിയോ

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ