പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാനവേഷങ്ങളിലെത്തുന്ന ‘ടിയാൻ’ നാളെ പ്രദർശനത്തിനെത്തും. ചിത്രം കാണാൻ എല്ലാവരെയും ക്ഷണിച്ചിരിക്കുകയാണ് പൃഥ്വിരാജ്. തന്റെ ഫെയ്സ്ബുക്ക് പേജിൽ ആരാധകർക്കായി പൃഥ്വി ക്ഷണക്കത്ത് ഷെയർ ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ടിയാനിൽ പൃഥ്വിരാജ് എത്തുന്നത്.

നേരത്തെ ഈദ് റിലീസ് ആയി ജൂൺ 29നായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡുമായുള്ള ചില പ്രശ്നങ്ങൾ കാരണം റിലീസ് നീട്ടിവച്ചു. മുരളി ഗോപി, പത്മപ്രിയ, ഷൈന്‍ ടോം, അനന്യ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധാനം.

ഗോപി സുന്ദറിന്റേതാണ് സംഗീതം. ഹൈദരാബാദ്, മുംബൈ, പുണെ, ബദരീനാഥ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ. റെഡ് റോസ് ക്രിയേഷന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഹനീഫ് മുഹമ്മദാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ