ഇതാര് സംവിധായകൻ പുഷ്പരാജോ?; പൃഥ്വിയുടെ പൂക്കളർ ഷർട്ട്‌ ആഘോഷിച്ച് ആരാധകർ

ഹൈദരാബാദിൽ ‘ബ്രോ ഡാഡി’ സിനിമയുടെ ലൊക്കേഷനിലാണ് പൃഥ്വി

prithviraj, DQ, bro daddy, bro daddy location photos, prithviraj latest photos

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബ്രോ ഡാഡി’യുടെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലൊക്കേഷനിൽ നിന്നുള്ള വിശേഷങ്ങൾ പൃഥ്വിയും സുപ്രിയയും ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഷൂട്ടിനിടയിലെ ഒരു ചിത്രം ആരാധകരുമായി പങ്കുവയ്ക്കുകയാണ് പൃഥ്വി.

ഫ്ളോറൽ പ്രിന്റ് ഷർട്ട് അണിഞ്ഞ പൃഥ്വിയെ ആണ് ചിത്രത്തിൽ കാണാനാവുക. “പൂക്കളർ ഷർട്ട് ഇട്ട സംവിധായകൻ!,” എന്നാണ് പൃഥ്വി ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. രസകരമായ കമന്റുകളാണ് ആരാധകർ ചിത്രത്തിന് നൽകുന്നത്. ഡയറക്ടർ പുഷ്പരാജ്, ഓണത്തിനിടാൻ വാങ്ങിയ പുതിയ ഷർട്ടാണോ, ഓണം പ്രമാണിച്ചു എല്ലാവരും പൂക്കളുള്ള ഷർട്ടാണല്ലോ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇപ്പോഴും സിനിമാഷൂട്ടിംഗിന് സർക്കാർ അനുവാദം നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം തെലുങ്കാനയിലേക്ക് മാറ്റിയത്.

മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ചിത്രമാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞത്.

Read more: സർ, ഇന്ത ഹൈറ്റിൽ ഒന്നുമേ കേൾക്കലെ; പൃഥ്വിയുടെ ക്യാമറാമാന്റെ അവസ്ഥ ഇതെന്ന് സുപ്രിയ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj instagram floral pattern shirt from brodaddy location photo

Next Story
‘ഈശോ’യെ വിലക്കാനാവില്ല; പ്രദർശനാനുമതി തടയണമെന്ന ആവശ്യം തള്ളി ഹൈക്കോടതിNadirsha, Nadirsha eesho , eesho movie controversy, Orthodox Bishop response eesho, ഈശോ, നാദിർഷ, High court
The moderation of comments is automated and not cleared manually by malayalam.indianexpress.com