മലയാളികള്‍ക്കു ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്ത്, പൃഥ്വിരാജ് മരുമക്കള്‍ പൂര്‍ണിമ, സുപ്രിയ കൊച്ചുമകള്‍ പ്രാര്‍ത്ഥന അങ്ങനെ കുടുംബത്തിലുളളവര്‍ സിനിമ മേഖലയില്‍ പ്രമുഖര്‍ തന്നെയാണ്. സുകുമാരന്റെ ഭാര്യ മല്ലികയും ഒട്ടനവധി സിനിമകള്‍, സീരിയലുകള്‍ എന്നിവയിലൂടെ പ്രേക്ഷകര്‍ക്കു സുപരിചിതയാണ്. മല്ലികയുടെ പിറന്നാളായ ഇന്നു ആശംസകളുമായി മക്കളും, മരുമക്കളും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്.
‘അമ്മയ്ക്കു പിറന്നാള്‍ ആശംസകള്‍’ എന്നു പൃഥ്വിരാജും, ഇന്ദ്രജിത്തും, സുപ്രിയയും കുറിച്ചപ്പോള്‍ ‘പിറന്നാള്‍ ആശംസകള്‍ അമ്മക്കുട്ടി’ എന്നാണ് പൂര്‍ണിമ കുറിച്ചത്. മല്ലികയ്‌ക്കൊപ്പമുളള കുട്ടികാല ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്കു താഴെ അനവധി ആരാധകരും മല്ലികയ്ക്കു ആശംസകളുമായി എത്തിയിട്ടുളളത്.
മഹാവീര്യരാണ് മല്ലികയുടെ അവസാനം റിലീസിനെത്തിയ സിനിമ. അൽഫോൺസ് പുത്രന്റെ ’ഗോൾഡാ’ണ് റിലീസിനൊരുങ്ങുന്ന പുതിയ സിനിമ. ചിത്രത്തിൽ പൃഥ്വിരാജിന്റെ അമ്മ വേഷത്തിലാണ് മല്ലിക എത്തുന്നത്.ഫ്‌ളവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ‘സുരഭിയും സുഹാസിനിയും’എന്ന സീരിയലിലും അഭിനയിക്കുന്നുണ്ട്.