scorecardresearch
Latest News

പാത്തുവിന് പിറന്നാൾ ആശംസകളുമായി അമ്മയും അച്ഛനും ചെറിയച്ഛനും അമ്മൂമ്മയും

പ്രാർത്ഥന ചെറിയ കുട്ടിയായിരിക്കുമ്പോൾ അവളെ ചേർത്തു പിടിച്ച് കിടക്കുന്ന ഒരു ചിത്രമാണ് പൃഥ്വി പങ്കുവച്ചത്

പാത്തുവിന് പിറന്നാൾ ആശംസകളുമായി അമ്മയും അച്ഛനും ചെറിയച്ഛനും അമ്മൂമ്മയും

ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും ആദ്യത്തെ കൺമണിയായ പ്രാർത്ഥനയ്ക്ക് ഇന്ന് പിറന്നാൾ. തങ്ങളുടെ പ്രിയപ്പെട്ട പാത്തുവിന് ആശംസകളുമായി അമ്മയും അച്ഛനും ചെറിയച്ഛൻ പൃഥ്വിരാജും എത്തി. പ്രാർത്ഥന തന്റെ ഉദരത്തിൽ വളരുന്ന കാലത്തെ ഒരു ചിത്രമാണ പൂർണിമ പങ്കുവച്ചിരിക്കുന്നത്.

Read More: എന്റെ മാലാഖമാർ; മഞ്ജുവിനും പൂർണിമയ്ക്കും ഗീതുവിന്റെ മറുപടി

“നീയെന്നെ സുന്ദരിയാക്കി. ആദ്യത്തെ കൺമണിക്ക് പിറന്നാൾ ആശംസകൾ” എന്നാണ് പൂർണിമ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Read More: ഇനി ഒരിക്കലും പിരിയില്ല നമ്മൾ; മഞ്ജുവും ഗീതുവും പൂർണിമയും പറയുന്നു

മകളെ ചേർത്തു പിടിച്ചു കൊണ്ടുള്ള ചിത്രമാണ് ഇന്ദ്രജിത് പങ്കുവച്ചത്. “എന്റെ പ്രിയപ്പെട്ട പാത്തുവിന് പിറന്നാൾ ആശംസകൾ. ഞാൻ നിന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു,” എന്ന് ഇന്ദ്രജിത് കുറിച്ചു.

തൊട്ടുപുറകെ പാത്തുവിന് ആശംസകളുമായി പൃഥ്വിരാജും എത്തു. പ്രാർത്ഥന ചെറിയ കുട്ടിയായിരിക്കുമ്പോൾ അവളെ ചേർത്തു പിടിച്ച് കിടക്കുന്ന ഒരു ചിത്രമാണ് പൃഥ്വി പങ്കുവച്ചത്.

“പിറന്നാൾ ആശംസകൾ പാത്തു. ലേബർ റൂമിൽ നിന്നും നിന്നെ പുറത്തു കൊണ്ടുവന്നതും കണ്ടതുമെല്ലാം ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു,” പൃഥ്വി കുറിച്ചു.

Indrajith, ഇന്ദ്രജിത്, prithviraj, പൃഥ്വിരാജ്, poornima indrajith, പൂർണിമ ഇന്ദ്രജിത്, prarthana indrajith, പ്രാർത്ഥന ഇന്ദ്രജിത് birthday, പിറന്നാൾ, iemalayalam, ഐഇ മലയാളം

നടിയും സംവിധായികയും പൂർണിമയുടെ അടുത്ത സുഹൃത്തുമായ ഗീതു മോഹൻദാസും പ്രാർത്ഥനയ്ക്ക് ജന്മദിനാശംസകൾ നേർന്നു.

‘മോഹൻലാൽ’ എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായി മാറിയ പ്രാര്‍ത്ഥനയുടെ ഗാനം ഹിറ്റായിരുന്നു. ഡബ്സ്മാഷ് വീഡിയോകളിലൂടെയും പ്രാര്‍ത്ഥന തൻ്റെ കഴിവ് പ്രകടമാക്കിയിട്ടുണ്ട്. പ്രാര്‍ത്ഥനയ്ക്ക് ഏഷ്യാവിഷന്‍ അവാര്‍ഡ്‌ ലഭിച്ചിരുന്നു. മകൾ പുരസ്കാരം വാങ്ങി പാട്ട് പാടുമ്പോൾ നിറ കണ്ണുകളോടെ അത് കണ്ടിരിക്കുന്ന പൂർണിമയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prithviraj indrajith poornima wish prarthana a very happy birthday