കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകമെമ്പാടുമുള്ള ആളുകൾ വീടുകളിലേക്ക് ഒതുങ്ങുന്ന കാഴ്ചയാണ് എവിടെയും കണ്ടുകൊണ്ടിരിക്കുന്നത്. സിനിമാ ചിത്രീകരണങ്ങൾക്കും പാർട്ടികൾക്കുമൊക്കെ അവധി നൽകി താരങ്ങളും വീടിനകത്ത് ഇരുന്ന് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ്. പലരും അപ്രതീക്ഷിതമായി വീണുകിട്ടിയ സമയം കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കാനാണ് ഉപയോഗപ്പെടുത്തുന്നത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി സുഹൃത്തുക്കളെ ഒന്നും നേരിൽ കാണാൻ കഴിയുന്നില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ചങ്ങാതികളുമായി സമ്പർക്കം പുലർത്തുകയാണ് ഒരു കൂട്ടർ.

ഇത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ, നരേൻ എന്നിവർ വീഡിയോ കോളിലൂടെ സംസാരിക്കുന്നതിന്റെ സ്ക്രീൻ ഷോട്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ജോർദാനിൽ നിന്നും പൃഥ്വിരാജും കൊച്ചിയിൽ നിന്നും ജയസൂര്യയും ഇന്ദ്രജിത്തും, ചെന്നൈയിൽ നിന്നും നരേനും. നാലുപേരും ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം ക്ലാസ്മേറ്റ്സിനോടാണ് ഇതിനെ ഉപമിച്ചിരിക്കുന്നത്.

View this post on Instagram

Classmates on video conferencing!

A post shared by Indrajith Sukumaran (@indrajith_s) on

View this post on Instagram

Classmates. Older and (hopefully) wiser!

A post shared by Prithviraj Sukumaran (@therealprithvi) on

മലയാളത്തിലെ ക്യാംപസ് ചിത്രങ്ങളില്‍ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ് ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ‘ക്ലാസ്മേറ്റ്സ്’. സുകുവും സതീശന്‍ കഞ്ഞിക്കുഴിയും താരാ കുറുപ്പും റസിയയുമെല്ലാം ഒരിക്കലും ഓര്‍മകളില്‍ നിന്നും മായില്ല. 90-കളുടെ ആരംഭത്തിലെ ക്യാംപസിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ഈ ചിത്രത്തിൻറേത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ജെയിംസ് ആൽബർട്ടിന്റേതായിരുന്നു. ഗാനരചന: വയലാർ ശരത് ചന്ദ്രവർമ്മ, സംഗീതം: അലക്സ് പോൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook