നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ 49-ാം ജന്മദിനത്തിൽ ജന്മദിനാശംസകൾ നേരുകയാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. “ജന്മദിനാശംസകൾ ബിഗ് ബ്രദർ. സിനിമകൾക്ക്, സ്വപ്നങ്ങൾക്ക്, സിനിമയെ കുറിച്ചു സംസാരിക്കുന്ന ഒരിക്കലും അവസാനിക്കാത്ത രാത്രികൾക്ക്.. നിങ്ങളുടെ ഏറ്റവും മികച്ച വർഷം ഇതാവട്ടെ,” എന്നാണ് പൃഥ്വി ആശംസിക്കുന്നത്.

Read more: ഇതൊരു ഇതിഹാസതാരത്തിന്റെ കാറായിരുന്നു; അപൂർവ്വചിത്രവുമായി മുരളി ഗോപി

Read more: പുതിയ ചിത്രത്തിന്റെ ആശയം പറഞ്ഞ് മുരളി ഗോപി തന്റെ ഉറക്കം കളഞ്ഞെന്ന് പൃഥ്വിരാജ്

“ബിഗ് ബ്രദറും ചങ്ങാതിയും ഏറെ നാളായുള്ള മ്യൂസിക് പാർട്ണറുമായ ആൾക്ക് ജന്മദിനാശംസകൾ. ഒരുപാട് നല്ല മുഹൂർത്തങ്ങൾക്കും തമാശകൾക്കും ഒന്നിച്ചുള്ള സിനിമകൾക്കുമായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. മികച്ചൊരു വർഷമാവട്ടെ മുരളീ,” എന്നാണ് ഇന്ദ്രജിത്ത് കുറിക്കുന്നത്.

പൃഥ്വിരാജും ഇന്ദ്രജിത്തുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് മുരളി ഗോപി. നിരവധി ചിത്രങ്ങളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതുപോലെ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റായ ‘ലൂസിഫറി’ലും ഈ മൂവർ സംഘം ഒന്നിച്ച് കൈകോർത്തിരുന്നു.

മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അംബാട്ട് സംവിധാനം ചെയ്യുന്ന ‘തീർപ്പ്’ എന്ന ചിത്രത്തിലും പൃഥ്വിരാജും ഇന്ദ്രജിത്തും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ജോലികളും പുരോഗമിക്കുകയാണ്.

Read more: ‘തീർപ്പി’നായി പൃഥ്വിരാജും ഇന്ദ്രജിത്തും കൈകോർക്കുന്നു; മുരളി ഗോപിയുടെ തിരക്കഥ

പത്രപ്രവർത്തനരംഗത്തു നിന്നുമാണ് മുരളി ഗോപി സിനിമയിലെത്തുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാൾ ആയിരുന്ന ഭരത് ഗോപിയുടെ മകനായ മുരളി ഗോപിയെ സംബന്ധിച്ച് സിനിമ കുട്ടിക്കാലത്തു തന്നെ മനസ്സിൽ കയറിയ സ്വപ്നമായിരുന്നു. ലാൽജോസ് സംവിധാനം ചെയ്ത “രസികൻ ” എന്ന ചിത്രത്തിന് തിരക്കഥ എഴുതികൊണ്ടായിരുന്നു മുരളി ഗോപിയുടെ തുടക്കം. ചിത്രത്തിൽ വില്ലനായും മുരളി അഭിനയിച്ചു. രസികൻ, ഈ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, കമ്മാരസംഭവം, ലൂസിഫർ എന്നിങ്ങനെ ആറോളം ചിത്രങ്ങൾക്കാണ് മുരളി ഗോപി തിരക്കഥ ഒരുക്കിയത്. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, ലൂസിഫർ എന്നിങ്ങനെ മുരളിഗോപിയുടെ നാലു ചിത്രങ്ങളിലും ഇന്ദ്രജിത്ത് സ്ഥിരസാന്നിധ്യമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook