/indian-express-malayalam/media/media_files/uploads/2023/06/Nakshatra.png)
നക്ഷത്ര ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകളുമായി പ്രിയപ്പെട്ടവർ, Photo: Indrajith, Prithviraj/ Instagram
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. മൂത്തമകൻ ഇന്ദ്രജിത്ത് അഭിനയത്തിൽ തിളങ്ങുമ്പോൾ അഭിനയം, സംവിധാനം, നിർമാണം എന്നീ മേഖലകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു പൃഥ്വിരാജ്. മരുമക്കളായ പൂർണിമയും സുപ്രിയയും സിനിമ മേഖലയിൽ സജീവമാണ്. സിനിമയോടുള്ള ഇഷ്ടം കൊച്ചുമക്കളിലേക്ക് എത്തുമ്പോൾ ഇന്ദ്രജിത്തിന്റെ മൂത്തമകൾ പ്രാർത്ഥന പിന്നണി ഗാനരംഗത്താണ് തന്റെ താത്പര്യം അറിയിച്ചത്. എന്നാൽ ഇളയമകൾ നക്ഷത്ര വളരെ ചെറുപ്രായത്തിൽ തന്നെ അഭിനയത്തിൽ മികച്ച നേട്ടങ്ങൾ കൊയ്യുകയാണ്.
നക്ഷത്രയുടെ പിറന്നാൾ ദിവസമായ ഇന്ന് ആശംസകളുമായി എത്തിയിരിക്കുകയാണ് പ്രിയപ്പെട്ടവർ. 'ഇന്ന് നച്ചുവിന്റെ ദിവസമാണ് ഗയ്സ്സ്' എന്ന് കുറിച്ച് ഒരു കുട്ടികാല വീഡിയോയാണ് പൂർണിമ പങ്കുവച്ചത്. ക്യൂട്ട് വീഡിയോയ്ക്ക് താഴെ സുപ്രിയ മേനോൻ, രമേഷ് പിഷാരടി എന്നിവർ ആശംസകൾ അറിയിച്ചിട്ടുണ്ട്.
'എന്റെ ലിറ്റിൽ ബിഗ് സ്റ്റാറിന് പിറന്നാൾ ആശംസകളെ'ന്നാണ് ഇന്ദ്രജിത്ത് കുറിച്ചത്. പൃഥ്വിരാജും ആശംസകളറിയിച്ച് ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2023/06/Prithviraj.jpeg)
'ലല്ലനാസ് സോങ്ങ്' എന്ന ചിത്രത്തിൽ നക്ഷത്ര അഭിനയിച്ചിരുന്നു. പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം പ്രധാന ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയുമുണ്ടായി. ഫിലിം ക്രിട്ടിക്സ് ഗിൽഡ് അവാർഡിലെ മികച്ച നടിയ്ക്കുള്ള പുരസ്കാരത്തിന് നോമിനേഷനിലുണ്ടയിരുന്ന നക്ഷത്രയുടെ ആദ്യ റെഡ് കാർപറ്റിന്റെ ദൃശ്യങ്ങൾ ശ്രദ്ധ നേടിയിരുന്നു.
തായ് ലാൻഡ് യാത്രയിലാണിപ്പോൾ ഈ താരകുടുംബം. ഒരുപാട് നാളുകൾക്കു ശേഷം കുടുംബവുമൊന്നിച്ച് ഒരു യാത്ര പോകുന്നെന്ന് ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.ലണ്ടനിലെ ഗോള്‍ഡ്‌സ്മിത്ത് യൂണിവേഴ്‌സിറ്റിയിൽ സംഗീതം പഠിക്കുകയാണ് മൂത്തമകൾ പ്രാർത്ഥന. ഇൻസ്റ്റഗ്രാമിൽ പ്രാർത്ഥന പങ്കുവയ്ക്കുന്ന മേക്കോവർ ചിത്രങ്ങൾ ഏറെ വൈറലാകാറുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.