ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് പൃഥ്വിരാജിന്റേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചു കഴിഞ്ഞതായാണ് വിവരം. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോർദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും ലോക്ക്ഡൗണിനെ തുടർന്ന് അവിടെ അകപ്പെട്ടു പോവുകയും രണ്ടു മാസത്തിനുശേഷം തിരികെ നാട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. നാട്ടിലെത്തിയ പൃഥ്വി ക്വാറന്റൈൻ പൂർത്തിയാക്കിയശേഷമാണ് വീട്ടിലേക്ക് പോയത്.

പൃഥ്വിരാജ് ഓച്ചിറ അമ്പത്തിൽ എത്തിയതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. കാറിലെത്തിയ പൃഥ്വി അമ്പല കവാടത്തിലെ കാണിക്കവഞ്ചിയിൽ കാണിക്കയിട്ട് പ്രാർത്ഥിച്ചു മടങ്ങുന്നതാണ് വീഡിയോ. മാസ്ക് ധരിച്ചിരുന്നതിനാൽ തന്നെ താരത്തെ പെട്ടെന്ന് ആരും തിരിച്ചറിഞ്ഞില്ല.

View this post on Instagram

രാജുവേട്ടൻ Latest @therealprithvi FOLLOW US . @prithviraj_fans_palakkad @prithviraj_fans_palakkad @prithviraj_fans_palakkad @prithviraj_fans_palakkad @prithviraj_fans_palakkad @prithviraj_fans_palakkad . . #prithvirajfanspalakkad #prithvi #fanboy #love #admire #postoftheday #picoftheday #prithvirajproductions #lion_heart_z @lion_heart_z #prithviraj_sukumaran #prithvirajsukumaran #therealprithvi #therealprithviraj #prithvirajproductions #prithvirajfans #prithviraj_rights #prithvirajarmy #prithvirajlive #prithviraj_online #prithvirajuniverse #prithvirajfanspalakkad #supriyaprithviraj #therealprithvi #supriyamenonprithviraj #prithvi #rajuettan #rajuvettan #prithvirajfanspalakkad #rajuvettan #rajuvettanfans #rajuvettan #rajuvettan

A post shared by ᴘʀɪᴛʜᴠɪʀᴀᴊ_ꜰᴀɴꜱ_ᴘᴀʟᴀᴋᴋᴀᴅ (@prithviraj_fans_palakkad) on

ആഷിഖ് അബുവിന്റെ ചിത്രത്തിലാണ് പൃഥ്വി അടുത്തതായി അഭിനയിക്കുക. ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയം കുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ‘വാരിയംകുന്നൻ’ എന്ന പേരിൽ ആഷിഖ് അബു ഒരുക്കുമ്പോൾ നായകനായി എത്തുന്നത് പൃഥ്വിരാജാണ്. 2021ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Read Also: വീണ്ടും ഒന്നിച്ച്; അല്ലിമോൾക്കും സുപ്രിയയ്ക്കുമൊപ്പം പൃഥ്വിരാജ്

ചിത്രത്തിന്റെ പ്രഖ്യാപനത്തിനുപിന്നാലെ വിവാദങ്ങളും ഉരുത്തിരിഞ്ഞു. ആഷിഖ് അബു ചിത്രമായ ‘വാരിയം കുന്നനും’ നായകന്‍ പൃഥ്വിരാജിനുമെതിരെ സംഘപരിവാര്‍ അനുകൂല വിഭാഗങ്ങളില്‍നിന്ന് ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. താരത്തിനും കുടുംബത്തിനുമെതിര വളരെ മോശം പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നത്. വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നുമാണ് ഇക്കൂട്ടരുടെ ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook