scorecardresearch

ബോളിവുഡ് വില്ലനായി പൃഥ്വിരാജ്; നാം ശബാനയുടെ ട്രെയിലര്‍ പുറത്തുവന്നു

അയ്യാ, ഔറംഗസീബ് എന്നീ ചിത്രങ്ങള്ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണിത്

പൃഥ്വിരാജ് പ്രതിനായക കഥാപാത്രമായെത്തുന്ന ബോളിവുഡ് ചിത്രം നാം ശബാനയുടെ ട്രെയിലര്‍ പുറത്തുവന്നു. തപസിയെ നായികയാക്കി മലയാളിയായ ശിവം നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൂറ് കോടി ക്ലബ്ബില്‍ പ്രവേശിച്ച നീരജ് പാണ്ഡേയുടെ ബേബിയുടെ പ്രീക്വല്‍ ചിത്രമാണിത്.

അയ്യാ, ഔറംഗസീബ് എന്നീ ചിത്രങ്ങള്ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണിത്. നീരജ് പാണ്ഡേ സംവിധാനം ചെയ്ത ബേബിയില്‍ തപസി പന്നു അവതരിപ്പിച്ച പ്രിയ സൂര്യവംശിയെ കേന്ദ്രീകരിച്ചാണ് നാം ഷബാന. അക്ഷയ്കുമാര്‍ അജയ് സിംഗ് രാജ്പുത് എന്ന കഥാപാത്രമായി ചിത്രത്തിലെത്തും.ചിത്രം 2017 മാര്ച്ചില് തിയ്യേറ്ററുകളിലെത്തും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prithviraj in bollywood movie naam shabana