സിനിമകൾക്കു പിറകെ, ആദ്യമായി ഒരു വെബ് സീരീസ് സംവിധാനം ചെയ്യാനൊരുങ്ങി പൃഥ്വിരാജ്. ‘ബിസ്‌കറ്റ് കിംഗ്’ എന്നറിയപ്പെട്ടിരുന്ന രാജന്‍ പിള്ളയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ഹിന്ദി വെബ് സീരീസാണ് പൃഥ്വി സംവിധാനം ചെയ്യുന്നത്. സീരീസിൽ രാജൻപിള്ളയെ അവതരിപ്പിക്കുന്നതും പൃഥ്വിരാജ് തന്നെ. യൂദ്‌ലി ഫിലിംസ് ആണ് രാജന്‍ പിള്ളയുടെ ജീവിതം സീരീസാക്കാനുള്ള അവകാശം വാങ്ങിയിരിക്കുന്നത്.
രാജൻ പിള്ളയുടെ സംഭവബഹുലമായ ജീവിതകഥയാണ് സീരീസ് പറയുന്നത്. സിംഗപ്പൂരിലെ സാമ്പത്തിക കുറ്റങ്ങള്‍ക്ക് ഇന്ത്യയില്‍ തടവിലാക്കപ്പെട്ട രാജന്‍പിള്ള ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വെച്ച് 1955 ജൂലൈ 7നാണ് മരണമടഞ്ഞത്.
‘ബ്രോ ഡാഡി’യാണ് ഒടുവിലായി പൃഥ്വി സംവിധാനം ചെയ്ത ചിത്രം. മോഹൻലാലിനെ കേന്ദ്രകഥാപാത്രമായി ഒരുക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ പൃഥ്വിരാജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.