ഇനി ഒരിക്കലും സ്ത്രീ വിരുദ്ധ സിനിമകളുടെ ഭാഗമാവില്ലെന്ന് നടൻ പൃഥ്വിരാജ്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്.

സ്‌ത്രീ വിരുദ്ധമായി സിനിമകളിൽ നടത്തിയ പരാമർശങ്ങൾക്ക് ക്ഷമ ചോദിക്കുന്നു. പക്വതയില്ലാത്ത പ്രായത്തിലാണ് സ്ത്രീവിരുദ്ധ പരാമർശങ്ങളുളള സിനിമകളുടെ ഭാഗമായത്. അന്ന് പറഞ്ഞ പല വാക്കുകളും സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. അതെനിക്ക് നേടി തന്ന ഒരോ കയ്യടിക്കും താനിപ്പോൾ തലകുനിക്കുന്നതായും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഇനി ഒരിക്കലും എന്റെ സിനിമകളിൽ സ്‌ത്രീ വിരുദ്ധത ആഘോഷിക്കാൻ ഞാൻ അനുവദിക്കില്ലെന്നും പൃഥ്വി പോസ്റ്റിൽ പറഞ്ഞു.

ആക്രമണത്തിനിരയായ നടി അഭിനയത്തിലേക്ക് തിരിച്ചുവരുമെന്നും ആദം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഇന്നെത്തുമെന്നും പൃഥ്വിരാജ് അറിയിച്ചു. അസാമാന്യ ധൈര്യമാണ് നടി തിരിച്ചുവരവിലൂടെ കാണിക്കുന്നതെന്നും പൃഥ്വിരാജ് പ്രശംസിച്ചു.

പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ