scorecardresearch

അനശ്വര നടന് 'എമ്പുരാൻ' സമർപ്പിച്ച് പൃഥ്വിരാജ്

ജീവിച്ചിരുന്നതിൽ വെച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ. 'എമ്പുരാൻ', നിങ്ങൾക്കുള്ളതാണ് അങ്കിൾ

ജീവിച്ചിരുന്നതിൽ വെച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ. 'എമ്പുരാൻ', നിങ്ങൾക്കുള്ളതാണ് അങ്കിൾ

author-image
Entertainment Desk
New Update
Empuraan, എമ്പുരാൻ, Prithviraj, Bharath Gopi, ഭരത് ഗോപി

അതുല്യനടൻ ഭരത് ഗോപി വിട പറഞ്ഞിട്ട് ഇന്നേക്ക് 12 വർഷം. സാമ്പ്രദായിക നായക സങ്കല്‍പ്പങ്ങളെയെല്ലാം പൊളിച്ചെഴുതിയ പ്രതിഭയായിരുന്നു ഭരത് ഗോപി. ഓർമദിനത്തിൽ ഇതിഹാസപ്രതിഭയായ അദ്ദേഹത്തെ ഓർക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്.

Advertisment

"ജീവിച്ചിരുന്നതിൽ വെച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ. ഞങ്ങൾ കണ്ടുമുട്ടിയ സമയങ്ങളിൽ എനിക്കറിയില്ലായിരുന്നു, അദ്ദേഹത്തിന്റെ മകനും ഞാനും സഹോദരന്മാരായി മാത്രമല്ല ഒരു എഴുത്തുകാരനും സംവിധായകനുമെന്ന രീതിയിലും ബന്ധം സ്ഥാപിക്കുമെന്ന്. 'എമ്പുരാൻ', നിങ്ങൾക്കുള്ളതാണ് അങ്കിൾ," പൃഥ്വിരാജ് കുറിക്കുന്നു.

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ചിത്രമായ ‘ലൂസിഫറി'ന്റെ രണ്ടാം ഭാഗം 'എമ്പുരാന്' പിന്നിലാണ് ഭരത് ഗോപിയുടെ മകനും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. നിലവിൽ കരാറിലുള്ള ചിത്രങ്ങൾ പൂർത്തിയാക്കിയിട്ട് 'എമ്പുരാന്റെ' ചിത്രീകരണം തുടങ്ങാൻ ഇരിക്കുകയാണ് പൃഥ്വിരാജ്.

Advertisment

Read more: Empuraan: എമ്പുരാൻ: വാക്കിന്റെ വകഭേദങ്ങൾ

കോടികൾ കിലുങ്ങുന്ന ബോക്സ് ഓഫീസ് വിപണിയിലേക്കും 100 കോടി ക്ലബ്ബിലേക്കും പിന്നീട് 200 കോടി കളക്ഷൻ എന്ന റെക്കോർഡ് വിജയത്തിലേക്കുമൊക്കെ തലയെടുപ്പോടെ ‘ലൂസിഫർ’ നടന്നുകയറുന്ന കാഴ്ചയാണ് പോയവർഷം മലയാള സിനിമാലോകം കണ്ടത്. അതുകൊണ്ട് തന്നെ ‘എമ്പുരാനെ'യും പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

Empuraan Lucifer Murali Gopy Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: