Latest News

‘ഡ്രൈവിങ് ലൈസന്‍സ്’ ഹിന്ദിയിലേക്ക്; പുതിയ ചുവടുവയ്പുമായി പൃഥ്വിരാജ്

‘സെൽഫി’യിലൂടെ പൃഥ്വിരാജ് സുകുമാരനും സുപ്രിയയും ഹിന്ദി സിനിമാ നിർമ്മാണരംഗത്തും അരങ്ങേറ്റം കുറിക്കുകയാണ്

Prithviraj, Akshay Kumar, Emraan Hashmi, Selfiee film, Prithviraj debut Hindi production

മലയാളം സൂപ്പർഹിറ്റ് ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ്’ ഹിന്ദിയിലേക്ക്. ‘സെൽഫി’ എന്ന പേരിൽ രാജ് മേത്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘സെല്‍ഫി.’

“നിങ്ങളുടെ ഏറ്റവും മികച്ച പുഞ്ചിരി പുറത്തെടുക്കു, കാരണം സെൽഫി ഉടൻ ചിത്രീകരണം ആരംഭിക്കും. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും അഭിനേതാക്കൾ, രാജ് മേത്ത സംവിധാനം. ഹിന്ദി സിനിമയുടെ ലോകത്തേക്ക് പൃഥ്വിരാജ് പ്രൊഡക്ഷൻ ചുവടുവെക്കുന്നതിൽ അഭിമാനം, മാജിക് ഫ്രെയിംസ്, ധർമ്മ പ്രൊഡക്ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിം എന്നിവയുടെ സഹകരണത്തോടെയാണ് ഞങ്ങളുടെ ആദ്യ ഹിന്ദി പ്രൊഡക്ഷനായ സെൽഫി നിർമ്മിക്കുന്നത്,” പൃഥ്വിരാജ് കുറിച്ചു.

പൃഥ്വിരാജ് സുകുമാരനും മാജിക് ഫ്രെയിംസും ‘സെൽഫി’യിലൂടെ ബോളിവുഡ് നിർമ്മാണരംഗത്ത് തങ്ങളുടെ അരങ്ങേറ്റം കുറിക്കുകയാണ്. അരുണ ഭാട്ടിയ, ഹിറൂ യാഷ് ജോഹര്‍, സുപ്രിയ മേനോന്‍, കരണ്‍ ജോഹര്‍, പൃഥ്വിരാജ് സുകുമാരന്‍, അപൂര്‍വ മേത്ത, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സെല്‍ഫി 2022ല്‍ തീയേറ്ററുകളില്‍ എത്തും. ‘സെൽഫി’യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

9, ഡ്രൈവിംഗ് ലൈസൻസ്, കുരുതി, കടുവ, ജനഗണമന എന്നീ ചിത്രങ്ങൾക്കു ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രമാണ് ‘സെൽഫി’. പേട്ട, ബിഗിൽ, മാസ്റ്റർ, 83, കെജിഎഫ് 2, 777 ചാർലി എന്നീ ചിത്രങ്ങളുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയതും പൃഥ്വിരാജ് പ്രൊഡക്ഷനായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj debut hindi production akshay kumar emraan hashmi selfiee film

The moderation of comments is automated and not cleared manually by malayalam.indianexpress.com