പ്രിയപ്പെട്ട സാന്റയ്ക്ക്, സ്നേഹപൂർവം അല്ലി; മകളുടെ കത്ത് പങ്കുവച്ച് സുപ്രിയ

അല്ലിക്ക് നെറ്റ്ഫ്ലിക്സിലെ ക്ലോസ് എന്ന സിനിമ കാണിച്ചു കൊടുക്കൂ എന്ന് ചിത്രത്തിനു താഴെ കുരുതിയുടെ സംവിധായകൻ കമന്റ് ചെയ്തപ്പോൾ, തന്റെ മനസിൽ ഇപ്പോൾ കുരുതി എന്ന ചിത്രം മാത്രമേ ഉള്ളൂവെന്ന് സുപ്രിയ പ്രതികരിച്ചു

Prithviraj, പൃഥ്വിരാജ്, Supriya, സുപ്രിയ, Ally, അല്ലി, santa clause, സാന്റാ ക്ലോസ്, സാന്താ ക്ലോസ്, christamas, ക്രിസ്മസ്, ക്രിസ്തുമസ്, iemalayalam, ഐഇ മലയാളം

ഡിസംബർ ആഘോഷത്തിന്റേയും സന്തോഷത്തിന്റേയും കാലമാണ്. ക്രിസ്മസിനും സാന്റാക്ലോസിനും സമ്മാനങ്ങൾക്കുമായുള്ള​ കാത്തിരിപ്പിന്റെ മാസം. ഇക്കുറി മറ്റെല്ലാ ആഘോഷങ്ങളേയും പോലെ, ക്രിസ്മസും കൊറോണയുടെ കൈയിലാണ്. ഇക്കുറി സമ്മാനങ്ങളുമായി സാന്റാ ക്ലോസ് വരില്ലെന്ന് അറിഞ്ഞതിന്റെ സങ്കടത്തിലാണ് പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകൾ അലംകൃത എന്ന അല്ലി. അല്ലി സാന്റയ്ക്ക് എഴുതിയ കത്താണ് സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

“പ്രിയപ്പെട്ട സാന്റ. നിങ്ങൾ എനിക്ക് ഒരു സമ്മാനം തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്ലീസ് സാന്റ, ഞാൻ അത്ര നല്ല കുട്ടിയല്ലെങ്കിലും നിങ്ങളേയും നിങ്ങളുടെ മാനുകളേയും എനിക്ക് ഇഷ്ടമാണ്. സ്നേഹപൂർവം അല്ലി,” എന്നാണ് കത്തിന്റെ ഉള്ളടക്കം.

ചുവന്ന കുപ്പായവും കൂർമ്പൻ തൊപ്പിയുമണിഞ്ഞ് മാനുകൾ വലിക്കുന്ന തെന്നുവണ്ടിയിൽ പുഞ്ചിരിയോടെ വരുന്ന നരച്ചമുടിയും താടിയുമുള്ള സാന്റാ ക്ലോസിനായുള്ള കാത്തിരിപ്പിലാണ് അല്ലി.

“സന്തോഷകരമായ സീസണാണിത്! ഡിസംബർ ഇങ്ങെത്തി. വർഷം മുഴുവനും ഒരു ലോക്ക്ഡൌൺ ആയിരുന്നെന്ന് തോന്നുന്നു! അതിനാൽ, ഈ വർഷം സാന്റയിൽ നിന്ന് ഒരു സമ്മാനം ലഭിക്കുമോ എന്ന് എനിക്ക് ഉറപ്പില്ലെന്ന് ഞാൻ അല്ലിയോട് പറഞ്ഞപ്പോൾ, വികൃതിയായ അവൾ ഉടനെ പോയി ഇത് എഴുതി തിരികെ വന്നു! സാന്റയും മാനുകളും ഇത് കേൾക്കുമെന്ന് പ്രതീക്ഷിക്കാം,” എന്ന കുറിപ്പോടെയാണ് സുപ്രിയ കത്ത് പങ്കുവച്ചിരിക്കുന്നത്.

അല്ലിക്ക് നെറ്റ്ഫ്ലിക്സിലെ ക്ലോസ് എന്ന സിനിമ കാണിച്ചു കൊടുക്കൂ എന്ന് ചിത്രത്തിനു താഴെ കുരുതിയുടെ സംവിധായകൻ കമന്റ് ചെയ്തപ്പോൾ, തന്റെ മനസിൽ ഇപ്പോൾ കുരുതി എന്ന ചിത്രം മാത്രമേ ഉള്ളൂവെന്ന് സുപ്രിയ പ്രതികരിച്ചു.

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സുപ്രിയയാണ്.

ഛായാഗ്രാഹകനായ തനു ബാലക്ക് സംവിധാനം ചെയ്യുന്ന ‘കോൾഡ് കേസി’ന്റെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ് ഇപ്പോൾ. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി സത്യജിത് എന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. സിനിമയുടെ ചിത്രം തിരുവനന്തപുരത്താണ് നടക്കുന്നത്.

ദിലീഷ് നായർ സംവിധാനം ചെയ്ത ‘ടമാർ പടാറി’ന് ശേഷം പൃഥ്വിരാജ് പൊലീസ് യൂണിഫോമിലെത്തുന്ന സിനിമ കൂടിയാണ് ‘കോൾഡ് കേസ്’. നേരത്തെ ‘മുംബൈ പൊലീസ്’, ‘മെമ്മറീസ്’ എന്നീ സിനിമകളിലെ പൃഥ്വിയുടെ പൊലീസ് കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പൂർണമായും തിരുവനന്തപുരത്താണ് ചിത്രീകരണം. ‘അരുവി’ ഫെയിം അദിതി ബാലനാണ് നായിക.

Read More: വീണ്ടും കാക്കിയണിഞ്ഞ് പൃഥ്വിരാജ്; എസിപി സത്യജിത് എത്തുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj daughter writes letter to santa clause

Next Story
നിറവയറുമായി അനുഷ്കയുടെ ശീർഷാസനംanushka sharma, virat kohli, anushka virat, virushka, anushka ipl, anushka video, virat video, anushka, virat, anushka virat ipl, അനുഷ്ക ശർമ, വിരാട് കോഹ്ലി
The moderation of comments is automated and not cleared manually by malayalam.indianexpress.com