ഒന്നാ മുഖം കാണിക്കുമോ? സുപ്രിയയോട് അല്ലിമോളുടെ ആരാധകർ

വീട്ടിലെ വളർത്തുനായ സോറോയ്ക്ക് ഒപ്പം കളിക്കുന്ന അല്ലിയുടെ ഒരു ചിത്രമാണ് സുപ്രിയ ഇന്ന് പങ്കുവച്ചിരിക്കുന്നത്

Supriya Prithviraj daughter

താരപുത്രിമാരിൽ ഏറെ ആരാധകരുണ്ട് പൃഥ്വിരാജിന്റെ മകൾ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയ്ക്ക്. മകളുടെ വിശേഷങ്ങൾ ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും പങ്കുവയ്ക്കാറുണ്ട്. എന്നാൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴും മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്.

വീട്ടിലെ വളർത്തുനായ സോറോയ്ക്ക് ഒപ്പം കളിക്കുന്ന അല്ലിയുടെ ഒരു ചിത്രമാണ് സുപ്രിയ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. പുതിയ ചിത്രത്തിലും അല്ലിയുടെ മുഖം വ്യക്തമല്ല. പതിവുപോലെ, അല്ലിമോളുടെ മുഖം കാണുന്ന ചിത്രം പങ്കുവയ്ക്കൂ എന്ന അപേക്ഷയുമായി അല്ലി ഫാൻസും ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വീട്ടിലെ പുത്തൻ അതിഥിയാണ് സോറോ. പൃഥ്വിയുടെ ലോക്ക്ഡൗൺ കാല പോസ്റ്റുകളിൽ പലപ്പോഴും സോറോയും അതിഥിയായി കടന്നുവരാറുണ്ട്. സുപ്രിയയുടെ മടിയിൽ സുഖമായി ഇറങ്ങുന്ന സോറോയുടെ ചിത്രങ്ങൾ പലപ്പോഴും പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്. ഡാഷ്ഹണ്ട് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ ആണ് സൊറോ.

Read more: അല്ലിമോൾക്കൊപ്പം അവധി ആഘോഷിച്ച് പൃഥ്വി; ചിത്രം പകർത്തി സുപ്രിയ

വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമേ സുപ്രിയും പൃഥ്വിയും മകളുടെ മുഖം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. അതിൽ ഒന്ന് അല്ലിയുടെ പിറന്നാൾ ദിനത്തിലായിരുന്നു. സെപ്റ്റംബർ എട്ടിനാണ് അല്ലിയുടെ ജന്മദിനം. ഇക്കഴിഞ്ഞ ജന്മദിനത്തിൽ അല്ലിക്ക് ആശംസകൾ നേർന്ന് മനോഹരമായൊരു കുറിപ്പായിരുന്നു പൃഥ്വി പങ്കിട്ടത്.

അടുത്തിടെ സുപ്രിയയ്ക്കും അല്ലി മോൾക്കുമൊപ്പം മാലിദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് തിരിച്ചെത്തിയതേയുള്ളൂ പൃഥ്വിരാജ്. മാലിദ്വീപ് വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പൃഥ്വിയും സുപ്രിയയും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj daughter supriya shares latest photo

Next Story
അമ്മയുടെ തോളോട് തോൾ ചേർന്ന് മകൾ, നൈനികയുടെ പുതിയ ചിത്രങ്ങൾ വൈറൽmeena, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com