scorecardresearch
Latest News

സ്വർഗത്തിൽ അച്ഛാച്ചനെ കണ്ടോ?; ഡാഡിയ്‌ക്ക് അല്ലി മോളുടെ കത്ത്

എഴുത്തിൽ മിടുക്കിയായ അല്ലിയുടെ കുട്ടി കവിതകൾ സുപ്രിയ മുൻപ് ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്

സ്വർഗത്തിൽ അച്ഛാച്ചനെ കണ്ടോ?; ഡാഡിയ്‌ക്ക് അല്ലി മോളുടെ കത്ത്

നിലവില്‍ സിനിമലോകത്ത് പിന്നണിയിലും മുന്നണിയിലും ഏറ്റവും സജീവമായിട്ടുള്ള ദമ്പതികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. ഇരുവരോടുമുള്ള സ്നേഹം മകള്‍ അലംകൃതയോടും ആരാധകര്‍ക്കും സിനിമസ്നേഹികള്‍ക്കുമുണ്ട്. പൃഥ്വിയുടേയും സുപ്രിയയുടേയും സമൂഹമാധ്യമങ്ങളിലൂടെ അല്ലി എന്ന് വിളിപ്പേരുള്ള അലംകൃതയെ എല്ലാവര്‍ക്കും സുപരിചിതമാണ്.

എഴുത്തിൽ മിടുക്കിയായ അല്ലിയുടെ കുട്ടി കവിതകൾ സുപ്രിയ മുൻപ് ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ, സുപ്രിയയുടെ അച്ഛന്, സ്വന്തം അപ്പൂപ്പന് അല്ലിമോൾ എഴുതിയ കത്താണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ ആണ് സുപ്രിയയുടെ അച്ഛൻ വിജയ് കുമാര്‍ മേനോന്‍ അന്തരിച്ചത്.

“ഹായ് ഡാഡി, ഡാഡിയ്ക്ക് സ്വർഗത്തിൽ വളരെയധികം സുഖമാണെന്ന് കരുതുന്നു. ഡാഡി നാനി (സുപ്രിയയുടെ അമ്മുമ്മ) യെ കാണുകയോ സംസാരിക്കുകയോ ചെയ്തോ? നമ്മൾ ഒരുമിച്ചുണ്ടായിരുന്ന സമയം എന്നും എന്റെ മനസ്സിൽ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. ലോകത്തിലെ ഏറ്റവും നല്ല ഡാഡി ആയിരുന്നതിന് നന്ദി. ഡാഡി, അച്ഛാച്ചനെയോ നാനിയെയോ കണ്ടോ? അവരെ കണ്ടാൽ എന്നെകുറിച്ച് അവരോട് പറയണേ. എനിക്കറിയാം എന്റെ കുരുത്തക്കേടൊക്കെ കാണുന്നുണ്ടെന്ന്. ഞാൻ കളിക്കുമ്പോൾ ചിരിക്കുന്നുണ്ടെന്ന് കരുതുന്നു. ഇനിയും ഞാൻ കുറെ കുറെ കത്തുകൾ എഴുതും. ഐ ലവ് യൂ, ബൈ ഡാഡി, ഞാൻ മറന്നു, എനിക്ക് ഒരു ചെറിയ പാട്ട് പാടാനുണ്ട്. ഡാഡി ഡാഡി ഡാഡി.. ഡാഡി ഡാഡി ഡാഡി.. ബൈ ഡാഡി!!” അല്ലി ഡയറിയിൽ കുറിച്ചു.

അടുത്തിടെ ക്രിസ്മസ് ദിനത്തിൽ അല്ലിയുടെ കവിതകളുടെ സമാഹാരം പൃഥ്വിയും സുപ്രിയയും സമ്മാനമായി നൽകിയിരുന്നു. ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോംസ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം സുപ്രിയയുടെ പിതാവിനുള്ള സമർപ്പണമായിരുന്നു. അല്ലിക്ക് പിതാവിനോടുള്ള അടുപ്പമാണ് ഇതിന് പിന്നിലെന്നും വൈകാരികമായ കുറിപ്പിലൂടെ സുപ്രിയ അറിയിച്ചിരുന്നു.

Also Read: ‘അമലേട്ടന്റെ അസിസ്റ്റന്റ് എന്ന് പറയുന്നതിനേക്കാൾ വലിയ അഭിമാനമില്ല, അന്നും ഇന്നും’; വീഡിയോയുമായി സൗബിൻ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prithviraj daughter ally writes letter to supriyas daddy