പൃഥ്വിരാജിനോടുള്ള സ്‌നേഹം തന്നെയാണ് പൃഥ്വിയുടെ മകള്‍ അലംകൃത എന്ന അല്ലിമോളോടും മലയാളികള്‍ക്ക്. അല്ലിമോളുടെ കുസൃതികളും തമാശകളുമെല്ലാം ഇടയ്ക്കിടെ സുപ്രിയയും പൃഥ്വിയും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. എന്നാല്‍ അല്ലിമോളുടെ ചിത്രങ്ങള്‍ അധികം പങ്കുവയ്ക്കാറില്ല.

ഇത്തവണ സുപ്രിയ എത്തിയിരിക്കുന്നത് അല്ലിമോളുടെ കളിപ്പാട്ടങ്ങളുമായാണ്. കളിപ്പാട്ടങ്ങളൊക്കെ പൊടിതട്ടി വൃത്തിയാക്കി വയ്ക്കാന്‍ എടുത്തപ്പോഴാണ് അല്ലിമോള്‍ക്ക് ഒരുപാട് കളിപ്പാട്ടങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിയുന്നതെന്നാണ് സുപ്രിയ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം അല്ലിയുടെ മൂന്നാം പിറന്നാളിന് മകള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ പോയ സുപ്രിയയുടെ ചിത്രവും പൃഥ്വി പങ്കുവച്ചിരുന്നു. പൂച്ചയുടെ മുഖംമൂടി വച്ചുനില്‍ക്കുന്ന സുപ്രിയയായിരുന്നു ചിത്രത്തില്‍.

View this post on Instagram

Cat's got swag! #catwoman #toyshopping

A post shared by Prithviraj Sukumaran (@therealprithvi) on

മറ്റൊരു സന്ദര്‍ഭത്തില്‍ നിരത്തിവച്ചിരിക്കുന്ന ഐസ്‌ക്രീമിനുമുന്നില്‍ നില്‍ക്കുന്ന അല്ലിയുടെ ചിത്രം സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഐസ്‌ക്രീം ലവ്, അല്ലി ലവ്‌സ് ഐസ്‌ക്രീം എന്നീ ഹാഷ്ടാഗുകളോടെയാണ് സുപ്രിയ ചിത്രം പോസ്റ്റ് ചെയ്തത്. അതിലും അല്ലിയുടെ മുഖം കാണാനില്ലായിരുന്നു.

Read More: അല്ലിമോളുടെ ഐസ്‌ക്രീം പ്രേമം

ആദ്യമായി പൃഥ്വിരാജ് മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് അല്ലിയുടെ പിറന്നാള്‍ ദിവസമായിരുന്നു. ‘നീ വളരുന്നത് കാണുന്നതാണ് നിന്റെ ദാദയുടെയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷം. തൊടുന്ന ജീവിതങ്ങളേയും ഈ ലോകത്തിനെയും തന്നെ ദീപ്തമാക്കാന്‍ സാധിക്കട്ടെ നിനക്ക്…’ എന്ന അടിക്കുറിപ്പോടെയായിരുന്നു പൃഥ്വി ചിത്രം പോസ്റ്റ് ചെയ്തത്.

Read More: അല്ലിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥിരാജും സുപ്രിയയും

മറ്റൊരിക്കല്‍ പൃഥ്വി അലംകൃതയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അവിടെ കമന്റുകളില്‍ ഒരു ചെറിയ പിടിവലിയും നടന്നിരുന്നു. ‘സ്പൈഡര്‍ മാര്‍-സൂപ്പര്‍ ഹീറോ’ എന്ന തലക്കെട്ടോടെ അലംകൃത ജനാലയ്ക്കു പുറം തിരിഞ്ഞു നില്‍ക്കുന്ന ചിത്രമായിരുന്നു പൃഥ്വി പോസ്റ്റ് ചെയ്തത്.

അല്ലി മോളുടെ ചിത്രത്തിന് താഴെ ആരാധകര്‍ സ്നേഹം അറിയിച്ചു തുടങ്ങിയപ്പോഴാണ് ‘മൈ ബേബി’ (എന്റെ മകള്‍) എന്ന് പറഞ്ഞ് സുപ്രിയയുടെ വരവ്. അതിന് താഴെ ഉടന്‍ തന്നെ പൃഥ്വിയുടെ മറുപടിയും വന്നു, ‘മൈന്‍’ (എന്റേത്) എന്ന്. ‘ഓ പിന്നേ…’ എന്ന് സുപ്രിയ വീണ്ടും. പിന്നീട് നസ്രിയയുടെ കമന്റും പുറകേ വന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ