അച്ഛനും അമ്മയ്ക്കുമൊപ്പം അവധി ആഘോഷിക്കുകയാണ് പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃത. അല്ലിമോളുടെ മൃഗശാല സന്ദർശനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൗതുകമുണർത്തുന്നത്.

 

View this post on Instagram

 

Hi I am Ally! What’s your name?#Baby’sDayOutAtTheZoo#MammaAlwaysTakingPhotos

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

പൃഥ്വിരാജിനോടുള്ള സ്‌നേഹം തന്നെയാണ് പൃഥ്വിയുടെ മകള്‍ അലംകൃത എന്ന അല്ലിമോളോടും മലയാളികള്‍ക്ക് ഉള്ളത്. അല്ലിമോളുടെ കുസൃതികളും തമാശകളുമെല്ലാം ഇടയ്ക്കിടെ സുപ്രിയയും പൃഥ്വിയും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. അല്ലി മോള്‍ അവധി ആഘോഷിക്കാന്‍ പോകുകയാണെന്ന കാര്യവും കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം പോസിറ്ററിലൂടെ സുപ്രിയ പങ്കുവച്ചിരുന്നു. അല്ലിമോള്‍ക്കൊപ്പം മമ്മയും ദാദയും മാത്രമല്ല, പെപ്പയുമുണ്ട്. പെപ്പ എന്നു കേട്ട് ഞെട്ടണ്ട. നമ്മുടെ അങ്കമാലി ഡയറീസിലെ പെപ്പയല്ല. ഇത് പെപ്പ പിഗ്. കുട്ടികള്‍ക്കായുള്ള ഒരു ബ്രിട്ടീഷ് ആനിമേഷന്‍ ടെലിവിഷന്‍ പരമ്പരയാണ് പെപ്പ പിഗ്. മമ്മയ്ക്കും ദാദയ്ക്കുമൊപ്പം പെപ്പ പിഗ് ബാഗും ഡോളും വാട്ടര്‍ ബോട്ടിലുമായി അല്ലിമോള്‍ പോകുകയാണ്. മൂന്നുപേരുടേയും ഷൂ ധരിച്ച കാലുകളുടെ ചിത്രം ‘ഫാമിലി’ എന്ന തലക്കെട്ടോടെ പൃഥ്വിരാജും ഇന്ന് ട്വീറ്റ് ചെയ്തിരുന്നു.

 

View this post on Instagram

 

Holiday! #Ally,Mamma & Daada!And peppa

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

 

View this post on Instagram

 

Daada & Ally#AirportWalking

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

നിരവധി പേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്. ഏട്ടന്റെ രാജകുമാരിയെ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അടുത്തിടെ അല്ലിയുടെ കളിപ്പാട്ടങ്ങള്‍കൊണ്ട് വലഞ്ഞെന്നു പറഞ്ഞുകൊണ്ട് സുപ്രിയ ഫോട്ടോ പോസ്‌സ്റ്റ് ചെയ്തിരുന്നു. കളിപ്പാട്ടങ്ങളൊക്കെ പൊടിതട്ടി വൃത്തിയാക്കി വയ്ക്കാന്‍ എടുത്തപ്പോഴാണ് അല്ലിമോള്‍ക്ക് ഒരുപാട് കളിപ്പാട്ടങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിയുന്നതെന്നായിരുന്നു ആ ചിത്രത്തിന്റെ അടിക്കുറിപ്പ്.

 

View this post on Instagram

 

Mazha Mazha…Mazha Vannal…..?

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

 

View this post on Instagram

 

When Ally says; Daada Listen to Me and Daada busy saying Action! #BusyDaada#SmartAlly#SmarterMammaCapturingItAll

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

 

View this post on Instagram

 

#SaturdayOuting#OnBoardINSVikramaditya#IndianNavy#AircraftCarrier#Mamma&Ally

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

Read more: അല്ലിമോളുടെ കളിപ്പാട്ടങ്ങള്‍കൊണ്ട് വലഞ്ഞുവെന്ന് സുപ്രിയ

 

View this post on Instagram

 

#Daada&Ally

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

Read more:‘സുപ്രിയ ചേച്ചി ഒരു റിപ്ലൈ തരുമോ?’ എന്ന് ആരാധികമാർ, ‘ഞാന്‍ തന്നാല്‍ മതിയോ?’ എന്ന് പൃഥ്വിരാജ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook