വീട്ടുമുറ്റത്ത് മഴ ആസ്വദിച്ച് പൃഥ്വിയുടെ അല്ലിമോള്‍

ആദ്യമായി പൃഥ്വിരാജ് മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് അല്ലിയുടെ പിറന്നാള്‍ ദിവസമായിരുന്നു

Prithviraj, പൃഥ്വിരാജ്, Actor Prithviraj Sukumaran, നടൻ പൃഥ്വിരാജ്, Ally, അല്ലി, Supriya Menon, സുപ്രിയ മേനോൻ, Prithviraj Daughter Alamkrutha, Ally, IE Malayalam

പൃഥ്വിരാജിനോടുള്ള സ്നേഹം തന്നെയാണ് പൃഥ്വിയുടെ മകള്‍ അലംകൃത എന്ന അല്ലിമോളോടും മലയാളികള്‍ക്ക് ഉള്ളത്. അല്ലിമോളുടെ കുസൃതികളും തമാശകളുമെല്ലാം ഇടയ്ക്കിടെ സുപ്രിയയും പൃഥ്വിയും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. എന്നാല്‍ അല്ലിമോളുടെ ചിത്രങ്ങള്‍ അധികം പങ്കുവയ്ക്കാറില്ല.

ഇത്തവണ സുപ്രിയ എത്തിയിരിക്കുന്നത് വീട്ടുമുറ്റത്ത് മഴ കണ്ടിരിക്കുന്ന അല്ലിമോളുടെ ചിത്രവുമായാണ്. ‘മഴ മഴ.. മഴ വന്നാല്‍…?’ എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് സുപ്രിയ നല്‍കിയിരിക്കുന്നത്. പതിവ് പോലെ ഇത്തവണയും ചിത്രത്തില്‍ അല്ലിയുടെ മുഖം കാണാന്‍ കഴിയില്ല. പുറം തിരിഞ്ഞു നിന്ന് മഴ ആസ്വദിക്കുന്ന ചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

Mazha Mazha…Mazha Vannal…..?

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

അലംകൃത എന്ന അല്ലിയുടെ മുഖം ആദ്യമായി ആരാധകര്‍ കണ്ടത് ഒന്നാം പിറന്നാളിനായിരുന്നു. പിന്നീട് മുഖം കാണിക്കാത്ത ചിത്രങ്ങള്‍ മാത്രമാണ് പൃഥ്വി പങ്കുവെച്ചത്. ഭാര്യ സുപ്രിയയും മകളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്.

നിരവധി പേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്. ഏട്ടന്റെ രാജകുമാരിയെ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അടുത്തിടെ അല്ലിയുടെ കളിപ്പാട്ടങ്ങള്‍കൊണ്ട് വലഞ്ഞെന്നു പറഞ്ഞുകൊണ്ട് സുപ്രിയ ഫോട്ടോ പോസ്‌സ്റ്റ് ചെയ്തിരുന്നു. കളിപ്പാട്ടങ്ങളൊക്കെ പൊടിതട്ടി വൃത്തിയാക്കി വയ്ക്കാന്‍ എടുത്തപ്പോഴാണ് അല്ലിമോള്‍ക്ക് ഒരുപാട് കളിപ്പാട്ടങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിയുന്നതെന്നായിരുന്നു ആ ചിത്രത്തിന്റെ അടിക്കുറിപ്പ്.

Read More: അല്ലിമോളുടെ കളിപ്പാട്ടങ്ങള്‍കൊണ്ട് വലഞ്ഞുവെന്ന് സുപ്രിയ

പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ലൂസിഫറിന്റെ സെറ്റില്‍ സുപ്രിയയ്ക്കൊപ്പം അല്ലിയും എത്തിയിരുന്നു. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് മോഹന്‍ലാലും പൃഥ്വിരാജും ഒപ്പിട്ട് ‘എല്‍’ എന്നെഴുതിയ തൊപ്പിയും ധരിച്ച് സുപ്രിയയും അല്ലിമോളും എത്തിയിരുന്നു.

കഴിഞ്ഞവര്‍ഷം അല്ലിയുടെ മൂന്നാം പിറന്നാളിന് മകള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ പോയ സുപ്രിയയുടെ ചിത്രവും പൃഥ്വി പങ്കുവച്ചിരുന്നു. പൂച്ചയുടെ മുഖംമൂടി വച്ചുനില്‍ക്കുന്ന സുപ്രിയയായിരുന്നു ചിത്രത്തില്‍. മറ്റൊരു സന്ദര്‍ഭത്തില്‍ നിരത്തിവച്ചിരിക്കുന്ന ഐസ്‌ക്രീമിനുമുന്നില്‍ നില്‍ക്കുന്ന അല്ലിയുടെ ചിത്രം സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഐസ്‌ക്രീം ലവ്, അല്ലി ലവ്സ് ഐസ്‌ക്രീം എന്നീ ഹാഷ്ടാഗുകളോടെയാണ് സുപ്രിയ ചിത്രം പോസ്റ്റ് ചെയ്തത്. അതിലും അല്ലിയുടെ മുഖം കാണാനില്ലായിരുന്നു.

Read More: അല്ലിമോളുടെ ഐസ്‌ക്രീം പ്രേമം

ആദ്യമായി പൃഥ്വിരാജ് മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് അല്ലിയുടെ പിറന്നാള്‍ ദിവസമായിരുന്നു. ‘നീ വളരുന്നത് കാണുന്നതാണ് നിന്റെ ദാദയുടെയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷം. തൊടുന്ന ജീവിതങ്ങളേയും ഈ ലോകത്തിനെയും തന്നെ ദീപ്തമാക്കാന്‍ സാധിക്കട്ടെ നിനക്ക്…’ എന്ന അടിക്കുറിപ്പോടെയായിരുന്നു പൃഥ്വി ചിത്രം പോസ്റ്റ് ചെയ്തത്.

മറ്റൊരിക്കല്‍ പൃഥ്വി അലംകൃതയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അവിടെ കമന്റുകളില്‍ ഒരു ചെറിയ പിടിവലിയും നടന്നിരുന്നു. ‘സ്‌പൈഡര്‍ മാര്‍-സൂപ്പര്‍ ഹീറോ’ എന്ന തലക്കെട്ടോടെ അലംകൃത ജനാലയ്ക്കു പുറം തിരിഞ്ഞു നില്‍ക്കുന്ന ചിത്രമായിരുന്നു പൃഥ്വി പോസ്റ്റ് ചെയ്തത്.

അല്ലി മോളുടെ ചിത്രത്തിന് താഴെ ആരാധകര്‍ സ്‌നേഹം അറിയിച്ചു തുടങ്ങിയപ്പോഴാണ് ‘മൈ ബേബി’ (എന്റെ മകള്‍) എന്ന് പറഞ്ഞ് സുപ്രിയയുടെ വരവ്. അതിന് താഴെ ഉടന്‍ തന്നെ പൃഥ്വിയുടെ മറുപടിയും വന്നു, ‘മൈന്‍’ (എന്റേത്) എന്ന്. ‘ഓ പിന്നേ…’ എന്ന് സുപ്രിയ വീണ്ടും. പിന്നീട് നസ്രിയയുടെ കമന്റും പുറകേ വന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj daughter alamkrita enjoys rain ally

Next Story
വീണ്ടും ഷഹബാസ് മാജിക്; ‘തമാശ’യിലെ കാത്തിരുന്ന പാട്ടെത്തിShahabaz Aman, ഷഹബാസ് അമൻ, Thamaasha, തമാശ, Lijo Jose Pellissery, ലിജോ ജോസ് പെല്ലിശ്ശേരി, Samir Thahir, സമീർ താഹിർ, Vinay Fort, വിനയ് ഫോർട്ട്, Chemban Vinod Jose, ചെമ്പൻ വിനോദ് ജോസ്, Shyju Khalid, ഷൈജു ഖാലിദ്, Thamaasha, തമാശ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express