ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ദാദ മടങ്ങിവരുന്ന സന്തോഷത്തിലാണ് പൃഥ്വിരാജിന്റെ മകൾ അല്ലി എന്ന അലംകൃത. ലോക്ക്ഡൌൺ മൂലം ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും ആടുജീവിതത്തിന്റെ അണിയറ പ്രവർത്തകരും നാളെ നാട്ടിലെത്തും. എന്റെ അച്ഛൻ വരുന്നു എന്ന് സന്തോഷത്തോടെ എഴുതുന്ന അല്ലിമോളുടെ വീഡിയോയാണ് സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കവച്ചിരിക്കുന്നത്.
വീഡിയോയുടെ താഴെ പൃഥ്വിരാജിന്റെ കമന്റുമുണ്ട്. തിരിച്ചെത്തി, തന്റെ റാണിയ്ക്കും രാജകുമാരിക്കുമൊപ്പം ക്വാറന്റൈൻ ദിനങ്ങൾ പൂർത്തിയാക്കാനുള്ള കാത്തിരിപ്പിലാണ് താനെന്നാണ് പൃഥ്വിയുടെ കമന്റ്. നിങ്ങളെക്കാൾ ശക്തരായ ആരേയും എനിക്കറിയില്ലെന്ന കമന്റുമായി പൂർണിമയും എത്തി. ഉമ്മ ദാദ എന്നാണ് സുപ്രിയ പറഞ്ഞത്.
Read More: അല്ലി കൂട്ടുകാരിക്കൊപ്പം കളിച്ച് തിമിർക്കുകയാണ്; വീഡിയോ പങ്കുവച്ച് സുപ്രിയ
പ്രിയപ്പെട്ടവനായി കാത്തിരിക്കുകയാണ് താനും മകളുമെന്ന് സുപ്രിയ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചിരുന്നു. “എല്ലാം ദിവസവും എന്റെ മകൾ എന്നോട് ലോക്ക്ഡൗൺ കഴിഞ്ഞോയെന്ന് ചോദിക്കും. ദാദ ഇന്ന് വരുമോ? ഇപ്പോൾ അല്ലിയും ഞാനും കാത്തിരിക്കുകയാണ് ദാദയുമായി വീണ്ടും ഒന്നിക്കുവാൻ,” സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വലിയ കാന്‍വാസിലുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നായകന് പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ജോര്‍ദാനില്‍ എത്തിയപ്പോഴാണ് ലോകം മുഴവന്‍ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്. തുടര്‍ന്നു സിനിമയുടെ ചിത്രീകരണം നിന്ന് പോവുകയും ചെയ്തു. ഇവരെ എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല. കുറച്ചു ദിവസം ഷൂട്ടിങ് മുടങ്ങിയെങ്കിലും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. ‘ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പാക്കപ്പ് ആയതായി നായകന് പൃഥ്വിരാജ് ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.
Read More: പൃഥ്വിരാജും സംഘവും നാളെ കഴിഞ്ഞ് നാട്ടിലെത്തും
നടനും സംവിധായകനുമടക്കം 58 അംഗ സംഘമാണ് ജോർദാനിൽ കുടുങ്ങിപോയത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷൂട്ടിങ് നിര്‍ത്തലാക്കിയെങ്കിലും അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചില്ല. ആടുജീവിതത്തിന്റെ ചിത്രീകരണം പൂർത്തിയായി.
നേരത്തെ താരദമ്പതികളുടെ ഒമ്പതാം വിവാഹ വാർഷികത്തിന് നല്ലപാതിക്ക് ആശംസകളറിയിച്ച് പൃഥ്വിരാജും പോസ്റ്റിട്ടിരുന്നു. ഒരുമിച്ചുള്ള യാത്ര തുടങ്ങി ഒൻപത് വർഷങ്ങൾ പിന്നിടുമ്പോൾ ആദ്യമായാണ് ഈ ദിനത്തിൽ അകന്നിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു.