Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
പെഗാസസ് അവസാനിക്കുന്നില്ല; അനില്‍ അംബാനിയും അലോക് വര്‍മയും നിരീക്ഷണപ്പട്ടികയില്‍
കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
രാജ്യത്ത് 35,342 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.36 ശതമാനം

എന്റെ സുന്ദരൻ ചേട്ടനെന്ന് നസ്രിയ; ചിരിതൂകി പൃഥ്വി

സിനിമാ രംഗത്ത് സ്വന്തം സഹോദരിയെന്ന പോലെ പൃഥ്വിയ്ക്ക് അടുപ്പമുള്ള താരമാണ് നസ്രിയ

Prithviraj, Nazriya, Prithviraj Nazriya

സിനിമാ രംഗത്ത് സ്വന്തം സഹോദരിയെ പോലെ അടുപ്പം തോന്നിയ നടിയാണ് നസ്രിയയെന്ന് പൃഥ്വിരാജ് നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഒരു സഹോദരി വേണമെന്ന് എന്നും ആഗ്രഹമുണ്ടായിരുന്നുവെന്നും സിനിമാ മേഖലയിൽ നിന്നും തനിക്ക് കിട്ടിയ സഹോദരിയാണ് നസ്രിയ എന്നുമായിരുന്നു പൃഥ്വിയുടെ വാക്കുകൾ.

“സിനിമാ മേഖലയിൽ കൂടുതല്‍ പേരെയും സുഹൃത്തുക്കളായാണ് തോന്നിയിട്ടുള്ളത്. സഹോദരിയെ പോലെ തോന്നിയിട്ടുള്ളത് നച്ചുവിനെയാണ് (നസ്രിയ). ഫോണിലൂടെ സംസാരിച്ചപ്പോള്‍ നസ്രിയയോട് അങ്ങനെയൊരു ഫീലാണ് തോന്നിയിട്ടുള്ളത്. നസ്രിയ ഇടയ്ക്കിടെ വീട്ടില്‍ വരും. മകളുടെ അടുത്ത സുഹൃത്താണ്.”

Read more: ഈ നമ്മളെ എനിക്കെന്തിഷ്ടമാണെന്നോ; പൃഥ്വിയോട് നസ്രിയ

“മുന്‍പേ സഹോദരി വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ കുടുംബത്തിലെ ഏറ്റവും ഇളയവനാണ്. കസിന്‍സ് എല്ലാവരും എന്നെക്കാൾ മുതിര്‍ന്നവരാണ്. ഏറ്റവും ഇളയതായതുകൊണ്ട് എനിക്ക് താഴെയൊരു സഹോദരി വേണമെന്ന ആഗ്രമുണ്ടായിരുന്നു,” എന്നായിരുന്നു പൃഥ്വിയുടെ വാക്കുകൾ. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും അടുത്ത സൗഹൃദമാണ് ഉള്ളത്.

ഇപ്പോഴിതാ, പൃഥ്വിരാജിന്റെ ഒരു ചിത്രത്തിന് നസ്രിയ നൽകിയ കമന്റാണ് ആരാധകരുടെ​ ശ്രദ്ധ കവരുന്നത്. ‘മൈ ഹാൻസം ബ്രദർ’ എന്നാണ് പൃഥ്വിയെ നസ്രിയ വിശേഷിപ്പിക്കുന്നത്. ‘കോൾഡ് കേസ്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്.

ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിൽ പൃഥ്വിരാജ് എത്തുന്ന ചിത്രമാണ് ‘കോൾഡ് കേസ്’. ‘അരുവി’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അതിഥി ബാലൻ ആണ് ചിത്രത്തിലെ നായിക. നവാഗതനായ തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Read more: വീണ്ടും കാക്കിയണിഞ്ഞ് പൃഥ്വിരാജ്; എസിപി സത്യജിത് എത്തുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj cold case movie stills nazriya comment

Next Story
തെന്നിന്ത്യയുടെ മുഴുവൻ പ്രിയങ്കരിയായ അഭിനയവിസ്മയമാണ് ഈ കുട്ടി ഇന്ന്Urvashi , Urvashi childhood photo
The moderation of comments is automated and not cleared manually by malayalam.indianexpress.com