പൃഥ്വിയുടെ ടീഷർട്ടിന്റെ വില തിരഞ്ഞ് ആരാധകർ

നാദിർഷയുടെ മകളുടെ വിവാഹസത്കാരത്തിന് എത്തിയപ്പോൾ പൃഥ്വി അണിഞ്ഞ ടീഷർട്ടിന്റെ വിലയും ബ്രാൻഡുമൊക്കെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ ചില വിരുതന്മാർ

Prithviraj, Prithviraj burberry tshirt price, Prithviraj video, Prithviraj photos, Prithviraj maldives, Prithviraj maldives video, പൃഥ്വിരാജ്, Prithviraj family, Prithviraj films, indian express malayalam, IE malayalam

സമൂഹമാധ്യമങ്ങളിൽ താരങ്ങൾ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും ആരാധകർക്ക് ആവേശമാണ്. തല മുതൽ മുടി വരെ സ്കാൻ ചെയ്തും താരങ്ങൾ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും വാച്ചുകളും മറ്റ് ആക്സസറീസുകളുമെല്ലാം ശ്രദ്ധിച്ച് അതിന്റെ പ്രാധാന്യമെന്തെന്ന് അന്വേഷിക്കുകയും ചെയ്യുന്ന നിരവധി ആരാധകരുണ്ട്.

അടുത്തിടെ മമ്മൂട്ടി ധരിച്ച ഒരു വാച്ചിന്റെ പിറകെയായിരുന്നു സോഷ്യൽ മീഡിയയുടെ അന്വേഷണം. ജർമൻ കമ്പനിയായ ‘അലാങ്കെ എൻ സൂന’ (A. Lange & Söhne)യുടെ വാച്ചാണ് മമ്മൂട്ടി അണിഞ്ഞതെന്നും വാച്ചിന് 50 ലക്ഷം രൂപയാണ് വിലയെന്നുമായിരുന്നു സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

Read more: ആ വാച്ചിന് വില 50 ലക്ഷമോ? മമ്മൂട്ടിയുടെ വാച്ചിന് പിന്നാലെ സോഷ്യൽ മീഡിയ

ഇപ്പോഴിതാ, പൃഥ്വിരാജ് കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളിലെ ടീ ഷർട്ടിനു പിന്നാലെയാണ് ആരാധകർ. നടൻ നാദിർഷയുടെ മകളുടെ വിവാഹസത്കാരത്തിന് എത്തിയപ്പോൾ പൃഥ്വി അണിഞ്ഞ ടീഷർട്ടിന്റെ വിലയും ബ്രാൻഡുമൊക്കെ കണ്ടെത്തിയിരിക്കുകയാണ് ചില വിരുതന്മാർ. ബർബറി ഇംഗ്ലണ്ടിന്റെ ലോഗോ ടേപ്പ് പോളോ ഷർട്ട് ആണ് പൃഥ്വി അണിഞ്ഞതെന്നാണ് ഇവരുടെ കണ്ടെത്തൽ. 44,000 രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില.

ബ്രിട്ടീഷ് ലക്ഷ്വറി ഫാഷൻ ബ്രാൻഡുകളിൽ ഒന്നാണ് ബർബെറി. ലോകത്തെ തന്നെ ഏറ്റവും മികച്ച പത്ത് ലക്ഷ്വറി ബ്രാൻഡുകളിൽ ഒന്നായി ഫാഷൻ പ്രേമികൾ ബർബറിയേയും വിശേഷിപ്പിക്കാറുണ്ട്.

ഒരുപിടി ചിത്രങ്ങളുമായി തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ. ജനഗണമന, കോൾഡ് കേസ്, കുരുതി, ആടുജീവിതം, കടുവ, കറാച്ചി 81, തീർപ്പ്, ഭ്രമം, സ്റ്റാർ, വാരിയംകുന്നൻ, വിലായത്ത് ബുദ്ധ, മീറ്റർ ഗേജ് എന്നിങ്ങനെ നിരവധി ചിത്രങ്ങൾ ഇതിനകം പൃഥ്വിയുടേതായി അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ട്. അയ്യപ്പൻ, കാളിയൻ, വേലുത്തമ്പി ദളവ പോലുള്ള പ്രോജക്ടുകൾ വേറെയും താരത്തിന്റേതായി വരാനിരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആഷിഖ് അബുവും പൃഥ്വിയെ നായകനാക്കി ‘നീലവെളിച്ചം’ എന്ന ചിത്രമൊരുക്കുന്ന വാർത്ത അനൗൺസ് ചെയ്തിരുന്നു.

Read more: ശരീരപ്രദർശനം: രഹ്നഫാത്തിമയ്ക്കും പൃഥ്വിരാജിനും രണ്ടു നീതിയോ? സോഷ്യൽ മീഡിയയിൽ സജീവ ചർച്ച

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj burberry tshirt price

Next Story
ശ്രീനിയുടെ അമ്മയ്ക്ക് ഒപ്പം താളം പിടിച്ച് പേളി; എന്തൊരു ക്യൂട്ട് വീഡിയോയെന്ന് ആരാധകർPearle Maaney, Pearle Maaney baby mamma dance, Srinish Aravind, Pearlish, Pearle and Srinish during lockdown, Pearle-Srinish wedding anniversary, പേളി-ശ്രീനിഷ് വിവാഹ വാർഷികം, പേളി ഗർഭിണി, പേളി വീഡിയോ, Pearle pregnant, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express