scorecardresearch

ഫാമിലി നൈറ്റ്സ്; 'ബ്രോ ഡാഡി' പാക്കപ്പ് ആഘോഷിച്ച് പൃഥ്വിയും ലാലും, ഒപ്പം കൂടി സുചിത്രയും സുപ്രിയയും

'ബ്രോ ഡാഡി'യുടെ ചിത്രീകരണം കഴിഞ്ഞ ശേഷമുള്ള ചിത്രമാണ് താരം പങ്കുവച്ചിട്ടുള്ളത്

'ബ്രോ ഡാഡി'യുടെ ചിത്രീകരണം കഴിഞ്ഞ ശേഷമുള്ള ചിത്രമാണ് താരം പങ്കുവച്ചിട്ടുള്ളത്

author-image
Entertainment Desk
New Update
പൃഥ്വിരാജ്, Prithviraj, മോഹൻലാൽ, Mohanlal, ലൂസിഫർ, Lucifer, ബ്ലോഗ്, Bro Daddy, ബ്രോ ഡാഡി, mallika sukumaran, മല്ലിക സുകുമാരൻ, ie malayalam

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യുടെ ചിത്രീകരണം ഏതാനും ദിവസം മുൻപാണ് പൂർത്തിയായത്. ചിത്രത്തിന്റെ ഷൂട്ട് പാക്കപ്പ് പറഞ്ഞ് തിരക്കെല്ലാം ഒഴിഞ്ഞതിന് ശേഷമുള്ള ഒരു ഫൊട്ടോ താരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ്.

Advertisment

ലൂസിഫറിന് ശേഷം പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രത്തിലും സൂപ്പർസ്റ്റാർ മോഹൻലാലാണ് നായകനാവുന്നത്. മോഹൻലാലിനൊപ്പം പൃഥ്വിയും പ്രധാന വേഷത്തിലെത്തുന്നു,

ബ്രോഡാഡി പാക്കപ്പ് പറഞ്ഞ ശേഷം പൃഥ്വിരാജും സുപ്രിയയും മോഹൻലാലും സുചിത്രയും ഒരുമിച്ച് കൂടിയതിന്റെ ചിത്രമാണ് പൃഥ്വി പങ്കുവച്ചിട്ടുള്ളത്.

Advertisment

ഫാമിലി നൈറ്റ്സ് എന്ന കാപ്ഷനോട് കൂടിയാണ് താരം ഈ ചിത്രം പങ്കുവച്ചത്.

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധാനത്തിനൊപ്പം പൃഥ്വി ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുമുണ്ട്. ശ്രീജിത്ത്‌ ബിബിന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read More: ഒപ്പമിരിക്കുമ്പോള്‍ 'മോനേ' എന്നും ക്യാമറയ്ക്ക് മുന്നിലാകുമ്പോള്‍ 'സര്‍' എന്നും വിളിക്കുന്ന ലാലേട്ടന്‍; പൃഥ്വിരാജ് പറയുന്നു

മോഹൻലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസുമാണ് നിർവ്വഹിക്കുന്നത്. എം ആർ രാജാകൃഷ്ണനാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്, എഡിറ്റിങ് അഖിലേഷ് മോഹനാണ്.

2019ലാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫർ റിലീസ് ചെയ്തത്. തിയറ്ററുകളിൽ എത്തിയ ചിത്രം വലിയ വിജയമായിരുന്നു ലൂസിഫർ . മലയാളത്തിലെ കളക്ഷൻ റെക്കോർഡുകൾ എല്ലാം ഭേദിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് പൃഥ്വിരാജ് രണ്ടാമതായി സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ ലോക്ക്ഡൗൺ മൂലം അതിന്റെ വർക്കുകൾ ആരംഭിക്കാൻ കഴിയാതെ വന്നതോടെയാണ് താരം ബ്രോ ഡാഡിയുമായി എത്തുന്നത്.

Mohanlal Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: