scorecardresearch

Latest News

പുതിയ ലംബോർഗിനി സ്വന്തമാക്കി പൃഥ്വിരാജ്

തന്റെ പഴയ ലംബോർഗിനി ഹുറാകൻ മാറ്റി ലംബോർഗിനി ഉറുസ് സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വി

Prithviraj, Lamborghini Urus, Lamborghini Urus rate, Lamborghini Urus price

ആഢംബരകാറുകളോടും ബൈക്കുകളോടുമൊക്കെ ഏറെ താൽപ്പര്യമുള്ള ആളാണ് പൃഥ്വിരാജ്. ലംബോർഗിനി, റേഞ്ച് റോവർ, ബിഎംഡബ്ല്യു, മിനി കൂപ്പർ എന്നിങ്ങനെ അഢംബരകാറുകളുടെ വലിയൊരു കളക്ഷൻ തന്നെ പൃഥ്വിരാജിനുണ്ട്. ഇക്കൂട്ടത്തിൽ വാർത്തകളിൽ ഏറെ ഇടം പിടിച്ചൊരു ആഢംബര കാറാണ് പൃഥ്വിയുടെ ലംബോർഗിനി.

ഇപ്പോഴിതാ, ലംബോർഗിനി ഹുറാകൻ മാറ്റി പകരം ലംബോർഗിനി ഉറുസ് വാങ്ങിയിരിക്കുകയാണ് താരം. ഏകദേശം നാലരക്കോടി രൂപയാണ് ഉറുസിന്റെ ഇന്ത്യയിലെ വില. ഈയിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയും ലംബോര്‍ഗിനിയുടെ കിടിലന്‍ മോഡലായ ഉറുസ് സ്വന്തമാക്കിയിരുന്നു.

ലക്ഷ്വറി കാറുകളുടെ വലിയൊരു ശേഖരം കയ്യിലുള്ളപ്പോഴും പൃഥ്വി അന്വേഷിച്ചു നടക്കുന്ന ഒരു പഴയ അംബാസിഡർ കാറിനെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ മല്ലിക സുകുമാരൻ സംസാരിച്ചിരുന്നു. അച്ഛൻ സുകുമാരൻ ആദ്യം സ്വന്തമാക്കിയ പിന്നീട് കൈമോശം വന്നുപോയ പച്ചനിറത്തിലുള്ള ആ പഴയ അംബാസിഡർ തിരിച്ചെടുക്കാൻ ആഗ്രഹിക്കുകയാണ് പൃഥ്വിയെന്ന മകൻ.

“രാജു സുകുവേട്ടനെ പോലെയാണ്. സുകുവേട്ടന് പണ്ടേ വണ്ടി ക്രേസാണ്. ബെൻസ്, അംബാസിഡർ, മാരുതി തുടങ്ങിയ കാറുകളൊക്കെ അന്നദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നു. സുകുവേട്ടൻ ആദ്യം വാങ്ങിയ ഒരു അംബാസിഡർ ഉണ്ടായിരുന്നു, അതിപ്പോൾ എവിടെയെങ്കിലും കിട്ടുമോ എന്നു നോക്കി രാജു നടപ്പുണ്ട്. ഈ ഇന്റർവ്യൂ കണ്ടിട്ട് ആ കാർ കയ്യിലുള്ളവർ പറയാണെങ്കിൽ പറയട്ടെ. KR D 699 എന്നായിരുന്നു അതിന്റെ നമ്പർ. പച്ച നിറത്തിലുള്ള ഒരു അംബാസിഡറായിരുന്നു അത്,” മല്ലിക സുകുമാരൻ പറയുന്നു.

“സുകുവേട്ടന്‍ ആദ്യം വാങ്ങിച്ച ആ കാർ ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജിച്ചത് ഞാനാണ്. അത് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞായിരുന്നു ഞങ്ങളുടെ വിവാഹം. ഏതാ പൂജിക്കാന്‍ കൊണ്ടുവന്ന കാറെന്ന് അന്ന് ചിലരൊക്കെ ചോദിച്ചു. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളുടേതാണെന്ന് പറഞ്ഞ് ഒപ്പിച്ച് കാര്‍ പൂജിച്ച് വന്നു.”

“സുകുചേട്ടന് ഒരു കർണാടക രജിസ്ട്രേഷൻ ബെൻസ് ഉണ്ടായിരുന്നു. സിഎസി 707. അത് പിന്നീട് ചെന്നൈയിൽ കൊണ്ടുവന്ന് TS A 6565 എന്നാക്കി. ആ നമ്പറുകളൊക്കെ എനിക്കിപ്പോഴും ഓർമ്മയിലുണ്ട്. പിന്നെ മാരുതി ഇറങ്ങിയപ്പോൾ നാൽപ്പതാമത്തെ മാരുതി സ്വന്തമാക്കിയത് ഞങ്ങളാണ്. TMT 5412, എന്നായിരുന്നു അതിന്റെ നമ്പർ,” മല്ലിക സുകുമാരൻ ഓർത്തെടുത്തു.

Read more: ലംബോർഗിനിയിൽ നിന്നിറങ്ങാൻ ക്രെയിൻ വേണ്ട അവസ്ഥയാ: മല്ലിക സുകുമാരൻ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prithviraj bought lamborghini urus