scorecardresearch

'പ്രിയപ്പെട്ട രാജുവിനു പിറന്നാള്‍ ആശംസകള്‍'; പൃഥ്വിരാജിനു ആശംസകള്‍ പറഞ്ഞ് സഹപ്രവര്‍ത്തകര്‍

മലയാള സിനിമയുടെ പവര്‍ ഹൗസ് എന്നു പലരും വിശേഷിപ്പിക്കുന്ന പൃഥ്വിരാജിന്റെ 40-ാം പിറന്നാളാണിന്ന്

മലയാള സിനിമയുടെ പവര്‍ ഹൗസ് എന്നു പലരും വിശേഷിപ്പിക്കുന്ന പൃഥ്വിരാജിന്റെ 40-ാം പിറന്നാളാണിന്ന്

author-image
Entertainment Desk
New Update
Prithviraj, Birthday, Photo

Kerala Court Prevents a malayalam news portal From Publishing Defamatory Content Against Actor Prithviraj Sukumaran

നടന്‍, സംവിധാകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രിയങ്കരനാണ് മലയാളികള്‍ക്കു പൃഥ്വിരാജ്. മലയാള സിനിമ എത്രത്തോളം മാറി എന്നറിയണമെങ്കില്‍ പൃഥ്വിരാജ് എന്ന നടന്റെ വളര്‍ച്ച നോക്കി കണ്ടാല്‍ മതിയാകും. തന്റെ അഭിപ്രായങ്ങളും, സ്വപ്‌നങ്ങളും, ചിന്തകളും കൃത്യമായി പറയുന്ന ഒരു നടന്‍. മലയാള സിനിമയുടെ പവര്‍ ഹൗസ് എന്നു പലരും വിശേഷിപ്പിക്കുന്ന പൃഥ്വിരാജിന്റെ 40-ാം പിറന്നാളാണിന്ന്. സഹപ്രവര്‍ത്തകരായ നസ്രിയ, ദുല്‍ഖര്‍, ടൊവിനോ, മഞ്ജു വാര്യര്‍,ജയസൂര്യ തുടങ്ങി അനവധി പേര്‍ ആശംസകളുമായി എത്തിയിട്ടുണ്ട്.

Advertisment
publive-image
Advertisment

പിറന്നാള്‍ ദിവസം മറ്റൊരു സന്തോഷവും രാജു ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.കെ ജി എഫ് നേടിയ വന്‍ വിജയത്തിനു ശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രത്തില്‍ വരദരാജ മന്നാരായി വേഷമിടുകയാണ് പൃഥ്വിരാജ്.പിറന്നാള്‍ ആഘോഷിക്കുന്ന പൃഥ്വിരാജിനു ആശംസകള്‍ അറിയിച്ചു കൊണ്ടാണ് പ്രശാന്ത് നീല്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയും പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. മാസ്സ് ലുക്ക്, രാജു എല്ലാ നടന്മാര്‍ക്കും മാതൃകയാണ് അങ്ങനെ നീളുന്നു പൃഥ്വിരാജിനെ അഭിനന്ദിച്ചു കൊണ്ടുളള ആരാധക കമന്റുകള്‍.പ്രഭാസ്, ശ്രുതി ഹാസന്‍, പൃഥ്വിരാജ്, ജഗ്ഗു ഭായ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്‍' പൃഥ്വിരാജിന്റെ അടുത്ത സംവിധാന ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച 'കാന്താര' ചിത്രത്തിന്റെ മലയാളം പതിപ്പും വന്‍ നേട്ടം കൊയ്യുകയാണ്. അങ്ങനെ കൈ വച്ച മേഖയിലൊക്കെ മികവു തെളിയിച്ച് പൃഥ്വിരാജ് എന്ന സിനിമ പ്രേമി തന്റെ യാത്ര തുടരുകയാണ്…

Birthday Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: