പ്രേക്ഷകരുടെ പ്രിയതാരം പൃഥ്വിരാജിന്റെ 37-ാം ജന്മദിനമാണ് ഇന്ന്. താരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകരും സുഹൃത്തുക്കളുമെല്ലാം. പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

View this post on Instagram

Happy Birthday Raju! @therealprithvi

A post shared by Indrajith Sukumaran (@indrajith_s) on

സുപ്രിയയും പൃഥ്വിയ്ക്ക് ആശംസകളുമായി രംഗത്തു വന്നിരുന്നു. “ജന്മദിനാശംസകൾ പൃഥ്വി! എന്തൊരു വർഷമായിരുന്നു ഇത്, ‘9’ പോലുള്ള ഒരു ചിത്രം നിർമ്മിക്കുന്നു, ‘ലൂസിഫറി’നെപ്പോലുള്ള ഒരു ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്യുന്നു, ‘ആടുജീവിതം’ പോലൊരു ഇതിഹാസസിനിമയിൽ അഭിനയിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇതെല്ലാം!,” സുപ്രിയ കുറിക്കുന്നു.

Read more: പിറന്നാള്‍ ദിനത്തില്‍ പൃഥിരാജിനോട് അമ്മ മല്ലിക സുകുമാരന് പറയാനുള്ളത്

2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സിനിമയിലെത്തുന്നത്. തുടർന്ന് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലടക്കം നൂറിലേറെ ചിത്രങ്ങളിൽ പൃഥ്വിരാജ് അഭിനയിച്ചു. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പൃഥ്വിയെ തേടിയെത്തി. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ ‘അയാളും ഞാനും തമ്മിൽ’, ‘സെല്ലുലോയിഡ്’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും നേടി.

നടൻ, ഗായകൻ തുടങ്ങിയ നിലകളിലെല്ലാം കഴിവു തെളിയിച്ച പൃഥ്വി നിർമ്മാണത്തിലേക്കും സംവിധാനത്തിലേക്കും കൂടി കടന്നുവന്ന വർഷമായിരുന്നു കഴിഞ്ഞു പോയത്. മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമെന്ന റെക്കോർഡാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ സ്വന്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook