Latest News

പൃഥ്വിരാജും ബിജു മേനോനും നേര്‍ക്കുനേര്‍; ‘അയ്യപ്പനും കോശിയും’ ടീസര്‍ പുറത്ത്

പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ചുള്ള സീനുകളാണ് ടീസറില്‍ ശ്രദ്ധാകേന്ദ്രം

പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ പുറത്തിറക്കി. പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ചുള്ള സീനുകളാണ് ടീസറില്‍ ശ്രദ്ധാകേന്ദ്രം. ഒരു മിനിറ്റും പത്ത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്തും സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രഞ്ജിത്തും പി.എം.ശശിധരനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

റൺ ബേബി റൺ, രാമലീല, ഡ്രെെവിംഗ് ലെെസൻസ് തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയത് സച്ചിയാണ്. ‘അനാർക്കലി’യിലൂടെയാണ് സച്ചി സ്വതന്ത്ര സംവിധായകനായത്. ‘അയ്യപ്പനും കോശിയും’ സച്ചിയുടെ രണ്ടാമത്തെ സംവിധാന സംരഭമാണ്.

Read Also: ബിഗ് ബോസ് ഹൗസിലേക്ക് ദീപികയുടെ അപ്രതീക്ഷിത എൻട്രി, ത്രില്ലടിച്ച് ആരാധകർ

അയ്യപ്പനും കോശിയും എന്ന സിനിമയിൽ അയ്യപ്പൻ എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. അട്ടപ്പാടി പൊലീസ് സ്റ്റേഷനിലെ എസ്‌ഐയാണ് അയ്യപ്പൻ. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് കോശി എന്നാണ്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനുശേഷം ഹവീല്‍ദാര്‍ റാങ്കില്‍ വിരമിച്ച ആളാണ് കട്ടപ്പനക്കാരൻ കോശി. അയ്യപ്പനും കോശിയും തമ്മിലുള്ള നിയമപ്രശ്‌നങ്ങളാണ് സച്ചി സിനിമയിൽ അവതരിപ്പിക്കുന്നത്. റിയൽ ആക്ഷൻ മൂവിയായിരിക്കും അയ്യപ്പനും കോശിയും എന്ന് സച്ചി നേരത്തെ പറഞ്ഞിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj biju menon ayyappanum koshiyum official teaser released

Next Story
Bigg Boss: ബിഗ് ബോസ് ഹൗസിലേക്ക് ദീപികയുടെ അപ്രതീക്ഷിത എൻട്രി, ത്രില്ലടിച്ച് ആരാധകർbigg boss, Deepika Padukone, Bigg Boss 13, Bigg Boss salman khan, chhapaak, ബിഗ് ബോസ്, ദീപിക പദുകോൺ, ഛപാക്, ഇന്ത്യൻ​ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, IE malayalam, Indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com