scorecardresearch

'ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി'; ശ്രീനിവാസന്റെ വിയോഗത്തിൽ താരങ്ങൾ

ശ്രീനിവാസനെ പോലെ മറ്റൊരു കലാകാരനെയും, നടനെയും, ടെക്നീഷ്യനെയും രാജ്യം ഇനി കാണാൻ സാധ്യതയില്ലെന്ന് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു

ശ്രീനിവാസനെ പോലെ മറ്റൊരു കലാകാരനെയും, നടനെയും, ടെക്നീഷ്യനെയും രാജ്യം ഇനി കാണാൻ സാധ്യതയില്ലെന്ന് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sreenivasan

ചിത്രം: ഫേസ്ബുക്ക്

മലയാള സിനിമയിലെ അതുല്യ പ്രതിഭയും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗ വാർത്ത വലിയ ഞെട്ടലാണ് സിനിമ ലോകത്ത് സൃഷ്ടിച്ചിരിക്കുന്നത്. തൃപ്പൂണ്ണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായ അദ്ദേഹത്തെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Advertisment

ചലച്ചിത്ര പ്രവർത്തകരടക്കം നിരവധി പേരാണ് മലയാളത്തിന്റെ പ്രിയതാരത്തിന് അന്ത്യാഞ്ലി അർപ്പിക്കുന്നത്. ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി എന്നാണ് നടൻ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. "എക്കാലത്തെയും മികച്ച എഴുത്തുകാരിൽ, സംവിധായകരിൽ, നടന്മാരിൽ ഒരാൾക്ക് വിട! ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി. ഇതിഹാസത്തിന് നിത്യശാന്തി നേരുന്നു," പൃഥ്വിരാജിന്റെ കുറിച്ചു.

Also Read: "അദ്ദേഹം വികാരാധീനനായി എന്നെ ഏറെനേരം കെട്ടിപ്പിടിച്ചു": ശ്രീനിവാസൻ​ രജനീകാന്തിനെ കരയിച്ചപ്പോൾ

'ശ്രീനി സർ, ഞങ്ങൾക്ക് നൽകിയ ചിരിക്കും ഊഷ്മളതയ്ക്കും നന്ദി' എന്നായിരുന്നു നടൻ ബേസിൽ ജോസഫ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. "ഞങ്ങളുടെ ബാല്യത്തിന്റെയും സന്തോഷകരമായ ഓർമ്മകളുടെയും ഒരു വലിയ ഭാഗമായിരുന്നു നിങ്ങൾ. വിടപറഞ്ഞാലും, സൃഷ്ടികളിലൂടെ നിങ്ങൾ എന്നും ജീവിക്കും. സമാധാനത്തോടെ വിശ്രമിക്കൂ," ബേസിൽ ഫേസ്ബുക്കിൽ കുറിച്ചു.

Also Read: സിനിമയുടെ ശ്രീനി, കേരളത്തിന്റേയും

ശ്രീനിവാസനെ പോലെ മറ്റൊരു കലാകാരനെയും, നടനെയും, ടെക്നീഷ്യനെയും രാജ്യം ഇനി കാണാൻ സാധ്യതയില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒരുമിച്ച് പ്രവർത്തിക്കാനുള്ള ഭാഗ്യം ഒരിക്കലും ലഭിച്ചിട്ടില്ലെങ്കിലും, പങ്കിട്ട നിമിഷങ്ങളെ എപ്പോഴും വിലമതിക്കുമെന്ന് ഉണ്ണി കുറിച്ചു.

Also Read: വെള്ളിത്തിരയിലെ 'സാധാരണക്കാരൻ'; ശ്രീനിവാസൻ എന്ന വിസ്മയം

മലയാള സിനിമയിലെ അദ്വിതീയനായ പ്രതിഭയാണ് ശ്രീനിവാസൻ. 48 വർഷമാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതം നീണ്ടുനിന്നത്. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ തന്റേതായ മുദ്ര പതിപ്പിച്ച അദ്ദേഹം, സാധാരണക്കാരന്റെ ജീവിതത്തെ നർമ്മത്തിൽ ചാലിച്ച് വെള്ളിത്തിരയിൽ എത്തിക്കുന്നതിൽ വിജയിച്ച കലാകാരനാണ്. നാല് പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര ലോകത്ത് സജീവമായിരുന്നു. 69-ാം വയസിലാണ് ശ്രീനിവാസൻ സിനിമ വിടവാങ്ങിയത്.

Read More: ചിരിയും ചിന്തയും പകർന്ന ഇതിഹാസം: മലയാളത്തിന്റെ പ്രിയ 'ശ്രീനിയേട്ടന്' വിട

Sreenivasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: