/indian-express-malayalam/media/media_files/uploads/2019/08/Prithviraj.jpg)
കൊച്ചി: താന്‍ പുതുതായി സ്വന്തമാക്കിയ റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ വേണ്ട എന്ന് നടന്‍ പൃഥ്വിരാജ്. ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനുള്ള ലേലത്തില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി. ഫാന്‍സി നമ്പര്‍ വേണ്ടന്നുവച്ച് ആ തുക കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി നല്‍കാനുള്ള തീരുമാനത്തിലാണ് പൃഥ്വിരാജ്
Read Also: തോറ്റു പോയെന്ന് കരുതുന്നവരോട് ഒരു പന്ത്രണ്ടാം ക്ലാസ്സുകാരൻ പറയുന്നു; കയ്യടി നേടി പൃഥ്വിരാജ്
കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ നിന്നും മൂന്ന് കോടിയോളം തുക ചെലവഴിച്ചാണ് പൃഥ്വിരാജ് റേഞ്ച് റോവര്‍ വാങ്ങിയത്. റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനായുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ പൃഥ്വിരാജ് പേര് നല്‍കുകയും ചെയ്തിരുന്നു. 'KL 07 CS 7777' എന്ന ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനുള്ള ലേലത്തിലേക്കാണ് പൃഥ്വിരാജ് പേര് നല്‍കിയത്. എറണാകുളം ആര്‍ടിഒ ഓഫീസിലാണ് ലേലത്തില്‍ പങ്കെടുക്കാന്‍ നടന്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നത്. എന്നാല്‍, ഇതില്‍ നിന്ന് താരം പിന്മാറി. നമ്പര്‍ റിസര്‍വേഷന്‍ റദ്ദാക്കുകയാണെന്ന് പൃഥ്വിരാജ് ആര്‍ടിഒ അധികൃതരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ തുക പ്രളയദുരിതാശ്വാസത്തിനായി നല്‍കാനാണ് പൃഥ്വിരാജിന്റെ തീരുമാനം.
Read Also: അമ്മേ വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടി വരും; പൃഥ്വിരാജ് മല്ലികയോട്
റേഞ്ച് റോവറിന് മുൻപ് സ്വന്തമാക്കിയ ലംബോര്‍ഗിനിയ്ക്ക് ഇഷ്ട നമ്പര്‍ ആറു ലക്ഷം രൂപ മുടക്കിയാണ് പൃഥി സ്വന്തമാക്കിയത്. ലാൻഡ് റോവറിന്റെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ് റേഞ്ച് റോവർ. നേരത്തെ പൃഥ്വിരാജ് ലംബോർഗിനി സ്വന്തമാക്കിയപ്പോൾ അതും വലിയ വാർത്തയായിരുന്നു.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വളരെ സജീവമാണ് ഇപ്പോൾ പൃഥ്വിരാജ്. കൊച്ചിയിലെ സന്നദ്ധ സംഘടനയായ 'അന്‍പോട് കൊച്ചി'ക്കു വേണ്ടി ഒരു ലോഡ് അവശ്യസാധനങ്ങള്‍ പൃഥ്വിരാജ് നൽകിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us