വീണ്ടും പൊലീസ് വേഷമണിഞ്ഞ് പൃഥ്വിരാജ്. ഛായാഗ്രാഹകനായ തനു ബാലക്ക് സംവിധാനം ചെയ്യുന്ന ‘കോൾഡ് കേസി’ൽ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി സത്യജിത് എന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. സിനിമയുടെ ചിത്രം തിരുവനന്തപുരത്താണ് നടക്കുന്നത്. ലൊക്കേഷനിലേക്കുള്ള യാത്രയുടെ ചിത്രങ്ങൾ പൃഥ്വി തന്നെ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്.

സത്യം, മുംബൈ പോലീസ് തുടങ്ങിയ ചിത്രങ്ങളിലെ പൃഥ്വിരാജിന്റെ പോലീസ് വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. നീണ്ട ഇടവേളയ്‌ക്കു ശേഷമാണ് പൃഥ്വിരാജ് ഒരിക്കൽക്കൂടി കാക്കി അണിയുന്നത്

 

View this post on Instagram

 

A post shared by Asset media (@asset_media)

 

View this post on Instagram

 

A post shared by Bioscoop Theatre (@bioscoop_theatre)

ദിലീഷ് നായർ സംവിധാനം ചെയ്ത ‘ടമാർ പടാറി’ന് ശേഷം പൃഥ്വിരാജ് പൊലീസ് യൂണിഫോമിലെത്തുന്ന സിനിമ കൂടിയാണ് ‘കോൾഡ് കേസ്’. നേരത്തെ ‘മുംബൈ പൊലീസ്’, ‘മെമ്മറീസ്’ എന്നീ സിനിമകളിലെ പൃഥ്വിയുടെ പൊലീസ് കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പൂർണമായും തിരുവനന്തപുരത്താണ് ചിത്രീകരണം. ‘അരുവി’ ഫെയിം അദിതി ബാലനാണ് നായിക.

യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ. ഗിരീഷ് ഗംഗാധരനും ജോമോൻ.ടി. ജോണും ഛായാഗ്രഹണം നിർവഹിക്കുന്നു. ആന്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോയുടെ ബാനറിൽ ജോമോൻ.ടി.ജോൺ, ഷമീർ മുഹമ്മദ് എന്നിവരും ചേർന്നാണ് നിർമ്മാണം.

കോവിഡ് നിയന്ത്രണങ്ങളോടെ പൂർത്തിയാക്കിയ ‘ഇരുൾ’ എന്ന ഫഹദ് ഫാസിൽ ചിത്രത്തിന് ശേഷം ആന്റോ ജോസഫ്, ജോമോൻ.ടി.ജോൺ, ഷമീർ മുഹമ്മദ് എന്നിവർ നിർമ്മാതാക്കളാകുന്ന ചിത്രവുമാണ് ‘കോൾഡ് കേസ്’. ശ്രീനാഥ് വി. നാഥ് ആണ് ആർട്ട് ഡയറക്ടർ .അജയൻ ചാലിശ്ശേരി. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്.

Read More: Happy Diwali: ഇരുണ്ട ദിനങ്ങളിൽ വെളിച്ചം വീശട്ടെ; ദീപാവലി ആശംസകളുമായി താരങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook