‘സച്ചി, ഇത് നിനക്ക് വേണ്ടി’; ‘വിലായത്ത് ബുദ്ധ’ പ്രഖ്യാപിച്ച് പൃഥ്വിരാജ്

അയ്യപ്പയും കോശിയുടെയും ഒരു വര്‍ഷം! ഇത് സച്ചിയുടെ സ്വപ്നമായിരുന്നു. ഇത് നിനക്കുവേണ്ടിയാണ് സഹോദരാ. സച്ചിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ജയന്‍ നമ്പ്യാരുടെ വിലായത്ത് ബുദ്ധ

vilayath budha,വിലായത്ത് ബുദ്ധ,പൃഥ്വിരാജ്,സച്ചി,ജി ആര്‍ ഇന്ദുഗോപന്‍, prithviraj,sachy,gr indugopan, iemalayalam, ഐഇ മലയാളം

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയ ഹിറ്റ് മേക്കർ സച്ചിയുടെ ‘അയ്യപ്പനും കോശിയും’ റിലീസ് ചെയ്ത് ഒരു വർഷം തികയുന്ന വേളയിൽ വേളയിലാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കിയത്. അയ്യപ്പനും കോശിയും എന്ന സച്ചിയുടെ അവസാന സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയന്‍ നമ്പ്യാര്‍.ജി.ആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ..

Read More: ഫോട്ടോഗ്രാഫിയിലേക്ക് മാറിയാലോന്നാ?; പൃഥ്വിയുടെ ചിത്രം പകർത്തി സുപ്രിയ

പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ജി.ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്. ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ, അനീഷ് എം തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

“അയ്യപ്പനും കോശിയുടേയും ഒരു വര്‍ഷം! ഇത് സച്ചിയുടെ സ്വപ്നമായിരുന്നു. ഇത് നിനക്കുവേണ്ടിയാണ് സഹോദരാ. സച്ചിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ജയന്‍ നമ്പ്യാരുടെ വിലായത്ത് ബുദ്ധ,” പൃഥ്വിരാജ് കുറിച്ചു.

One year of #AyyappanumKoshiyum!
This was Sachy’s dream.
This is for you brother.
In memory of #Sachy …
JayanNambiar’s #VilayathBudha

Vilayath Budha Movie

Posted by Prithviraj Sukumaran on Saturday, 6 February 2021

നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ ജേക്സ് ബിജോയ് ആണ് സംഗീതം. ബാദുഷ എൻ.എം ആണ് പ്രോജക്ട് ഡിസൈനർ.മ ഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിങ്.

കലാ സംവിധാനം- മോഹൻദാസ്, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- എസ്. മുരുകൻ, മേക്കപ്പ്- റോണക്സ് സേവിയർ, കോസ്റ്റ്യൂം- സുജിത്ത് സുധാകരൻ, പി.ആർ.ഒ- പി. ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, എ.എസ് ദിനേശ്, വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj announces sachys dream project vilayath budha

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com