scorecardresearch

മാലിദ്വീപിൽ അല്ലിയുടെ പിറന്നാൾ ആഘോഷമാക്കി പൃഥ്വിരാജ്

മാലിദ്വീപിൽ നിന്നുള്ള അല്ലിയുടെ ചിത്രവും പൃഥ്വി ഷെയർ ചെയ്തിട്ടുണ്ട്

മാലിദ്വീപിൽ അല്ലിയുടെ പിറന്നാൾ ആഘോഷമാക്കി പൃഥ്വിരാജ്

മലയാള സിനിമയിലെ ‘പവര്‍ഫുള്‍ കപ്പിള്‍’ ആണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും തിളങ്ങുമ്പോള്‍ ചുരുങ്ങിയ കാലം കൊണ്ട് നിര്‍മ്മാണത്തില്‍ ശോഭിക്കാന്‍ സുപ്രിയക്കായി. പൃഥ്വിരാജ് പ്രൊഡക്ഷന്റെ അമരക്കാരിയാണ് സുപ്രിയ.

പൃഥ്വിയുടെയും സുപ്രിയയുടെയും ഏകമകൾ അലംകൃതയെന്ന അല്ലിയുടെ പിറന്നാളായിരുന്നു സെപ്റ്റംബർ എട്ടിന്. ഇത്തവണ തിരുവോണനാളിലായിരുന്നു അല്ലിയുടെ പിറന്നാൾ എന്ന പ്രത്യേകതയുമുണ്ടായിരുന്നു.

മകളുടെ പിറന്നാൾ മാലിദ്വീപിലാണ് പൃഥ്വിയും സുപ്രിയയും ആഘോഷിച്ചത്. മാലിദ്വീപിൽ നിന്നുള്ള അല്ലിയുടെ ഒരു ചിത്രം ഷെയർ ചെയ്തിരിക്കുകയാണ് പൃഥ്വി ഇപ്പോൾ.

“വളരെ അത്യാവശ്യമായിരുന്ന ഇടവേളയ്‌ക്കും അല്ലിയുടെ എട്ടാം ജന്മദിനം അവിസ്മരണീയമാക്കിയതിനും മാലിദ്വീപിന് നന്ദി. വീണ്ടുമവിടേയ്ക്ക് വരാനായി കാത്തിരിക്കുന്നു,” പൃഥ്വി കുറിച്ചു.

മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പൃഥ്വി സമൂഹ മാധ്യമങ്ങളില്‍ ഷെയർ ചെയ്ത കുറിപ്പും ശ്രദ്ധ നേടിയിരുന്നു. “ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന് എട്ടാം വര്‍ഷം. നി നിന്റെ ലോകത്തില്‍ സാഹസികമായും സ്നേഹത്തോടെയും തുടരട്ടെയെന്ന് ഡാഡയും മമ്മയും പ്രാര്‍ത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. നിന്നില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, എന്നും നീയായിരിക്കും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. എട്ടാം പിറന്നാള്‍ ആശംസകള്‍ അല്ലി,” പൃഥ്വിരാജ് കുറിച്ചു.

“നിനക്കിന്ന് എട്ട് വയസായിരിക്കുന്നു, എനിക്കറിയാവുന്നതില്‍ ഏറ്റവും മിടുക്കിയായ കുട്ടികളില്‍ ഒരാളാണ് നി. നിന്നെയോര്‍ത്ത് ഒരുപാട് അഭിമാനം, നിന്നെ ഒത്തിരി ഇഷ്ടമാണ് കുട്ടാ. നിനക്ക് ഏറ്റവും പ്രിയപ്പെട്ട് ഡാഡി ഇല്ലാത്ത ആദ്യ പിറന്നാളാണിന്ന്. അദ്ദേഹം സ്വര്‍ഗത്തിലിരുന്ന് നിന്നെ അനുഗ്രഹിക്കുന്നുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്,” പിറന്നാള്‍ ആശംസകള്‍ അല്ലി, സുപ്രിയയുടെ ആശംസ ഇങ്ങനെ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prithviraj and supriya celebrates allys birthday at maldives