പത്ത് വർഷം സഹിച്ചതിനും സ്നേഹിച്ചതിനും; സുപ്രിയയ്ക്ക് പൃഥ്വിയുടെ വിവാഹവാർഷികാശംസ

കഴിഞ്ഞ പത്ത് വര്‍ഷം ദമ്പതികള്‍ എന്ന നിലയിലും വ്യക്തികള്‍ എന്ന നിലയിലും നാം ഒന്നിച്ചു വളര്‍ന്നു’ എന്നാണു സുപ്രിയ കുറിച്ചത്

prithviraj family photos, Prithviraj sukumaran, supriya menon, Prithviraj Supriya wedding, Prithviraj wife, Prithviraj daughter, Prithviraj family, Prithviraj wedding, പൃഥ്വിരാജ്, സുപ്രിയ, പൃഥ്വിരാജ് കുടുംബം, പൃഥ്വിരാജ് സുപ്രിയ, പൃഥ്വിരാജ് മകള്‍, പൃഥ്വിരാജ് അലംകൃത,

നടനും സംവിധായകനുമായ പൃഥ്വിരാജിന്‍റെയും ഭാര്യ സുപ്രിയയുടെയും 10-ാം വിവാഹവാർഷികമാണ്. ‘പത്തു വര്‍ഷം എന്നെ സഹിച്ചതിന് ഒരു മെഡല്‍ തരേണ്ടതുണ്ട്’ എന്ന് കുറിച്ച് പൃഥ്വി സുപ്രിയക്ക് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നപ്പോള്‍ ‘കഴിഞ്ഞ പത്ത് വര്‍ഷം ദമ്പതികള്‍ എന്ന നിലയിലും വ്യക്തികള്‍ എന്ന നിലയിലും നാം ഒന്നിച്ചു വളര്‍ന്നു’ എന്നാണു സുപ്രിയ കുറിച്ചത്.

‘ബെസ്റ്റ് ഫ്രണ്ട്, സോള്‍ മേറ്റ്, ഭാര്യ എന്നിവ മൂന്നും ഒത്തുകിട്ടുക എന്നത് ഒരുപാട് പേര്‍ക്ക് ലഭിക്കുന്ന ഭാഗ്യമല്ല. ലോകം മുഴുവൻ ആഹ്ളാദിക്കുമ്പോൾ നമ്മള്‍ ഒരുമിച്ച് ആഘോഷിച്ചിട്ടുണ്ട്, ലോകം മുഴുവൻ നമ്മളെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതായി തോന്നിയപ്പോൾ കൈകോർത്തിട്ടുമുണ്ട്. എന്‍റെ പൊന്നുമോളുടെ അമ്മ, എന്നെ ചേര്‍ത്ത്പിടിക്കുന്ന കരുത്ത്, കഴിഞ്ഞ പത്ത് വർഷമായി എന്നെ സഹിക്കുന്നതിനു ഈ സ്ത്രീയ്ക്ക് ഒരു മെഡല്‍ കൊടുക്കേണ്ടതുണ്ട്! ഐ ലവ് യു സുപ്സ്!’ പൃഥ്വിരാജ് പറഞ്ഞു.

‘എന്റെ കിടിലം പാര്‍ട്ട്‌നറിന് പത്താം വാർഷികം ആശംസിക്കുന്നു! ഒരു പതിറ്റാണ്ടായി, ദമ്പതികളായും വ്യക്തികളായും ഒരുമിച്ച് നമ്മള്‍ വളർന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ നിരവധി വാദങ്ങളും വിയോജിപ്പുകളും ഉണ്ടായിട്ടുണ്ട്, അതോടൊപ്പം തന്നെ നിരവധി മനോഹരമായ നിമിഷങ്ങളും. ലോക്ക്ഡഡൌണ്‍ ഈ സമയത്തെ നിങ്ങളുമായി സമയം ചെലവിട്ടതിന്റെ ഓർമ്മകളുടെ ‘ത്രോബാക്ക്’ ചിത്രം പങ്കിടാന്‍ ആഗ്രഹിക്കുന്നു. രണ്ടാമത്തെ ചിത്രം 2014 ലെ എന്റെ ‘ബേബി ഷവറി’ൽ നിന്നുള്ളതാണ്, എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്ന്! ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം എന്നത് ഞങ്ങളുടെ പ്രിയപ്പെട്ട മകൾ അല്ലിയാണ്! കഴിഞ്ഞ ഒരു ദശകത്തിലേക്കും ഇനി വരാന്‍ പോകുന്ന കാലത്തിലേക്കും… ഹാപ്പി ആനിവേര്‍സറി ഡാഡാ! ഐ ലവ് യു,’ സുപ്രിയ കുറിച്ചു.

പൃഥ്വിയുടെ സഹോദരന്‍ ഇന്ദ്രന്ജിത്, ഭാര്യ പൂർണിമ എന്നിവരും പൃഥ്വിക്കും സുപ്രിയക്കും ആശംസകൾ നേര്‍ന്നു. ’10 വർഷം കഴിഞ്ഞു, ഇനിയും മുന്നോട്ട്. നിങ്ങൾക്ക് വിവാഹ വാർഷികാശംസകൾ. എപ്പോഴും അനുഗ്രഹീതരായിരിക്കട്ടെ,’ പൂർണിമ കുറിച്ചു.

2011 എപ്രില്‍ 25 നായിരുന്നു പൃഥ്വിരാജും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയും വിവാഹിതരായത്. 2014 നായിരുന്നു ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിക്കുന്നത്. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെന്നും സുപ്രിയയുമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറാറുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും സുപ്രിയയുടെ സാന്നിധ്യമുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj and supriya celebrate wedding anniversary share photos

Next Story
കുഞ്ഞോളെ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ; റിമിയുടെ കുട്ടിപ്പട്ടാളംRimi Tomy, Rimi Tomy Kanmani Kuttappi, റിമി കൺമണി കുട്ടാപ്പി കുട്ടിമണി, Muktha, മുക്ത, muktha family, muktha daughter, Rimi Tomy, റിമി ടോമി, Rimi Tomy birthday, Rimi tomy, Rimi tomy, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com