Prithviraj and Supriya celebrate 8th wedding anniversary: നടനും നിര്‍മ്മാതാവും സംവിധായകനുമായ പൃഥ്വിരാജിനും സിനിമാ നിര്‍മ്മാതാവായ സുപ്രിയയ്ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ആരാധകലോകം. തന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫറിന്റെ’ വിജയത്തിന് ശേഷം ഇപ്പോള്‍ വിദേശത്ത് അവധിക്കാലം ആസ്വദിക്കുകയാണ് താരം.

2011 എപ്രില്‍ 25 നായിരുന്നു മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയെ പൃഥ്വിരാജ് വിവാഹം കഴിക്കുന്നത്. 2014 നായിരുന്നു ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിക്കുന്നത്. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെന്നും സുപ്രിയയുമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറാറുണ്ട്.

പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും സുപ്രിയയുടെ സാന്നിധ്യമുണ്ട്. അന്താരാഷ്ട്ര സിനിമാ നിര്‍മ്മാണ കമ്പനിയുമായ സോണി പിക്‌ചേഴ്‌സുമൊത്ത്  പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രമാണ് ‘9’. പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫര്‍’ ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രടര്‍ഷനന്‍ തുടരുന്നു.

Read More: Lucifer Review: ‘ലൂസിഫർ’: പൃഥ്വിരാജ് എന്ന മോഹൻലാൽ ‘ഫാൻ ബോയ്‌’യുടെ സമർപ്പണം

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook