നടനും സംവിധായകനുമായ പൃഥ്വിരാജിന്‍റെയും ഭാര്യ സുപ്രിയയുടെയും 12-ാം വിവാഹവാർഷികമാണ് ഇന്ന്. വിവാഹ വാർഷിക ദിനത്തിൽ പൃഥ്വിരാജ് പങ്കിട്ട കുറിപ്പാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.
“സ്ഥിരതയെ ഭയക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, ഇന്ന് ഞാൻ ജീവിതത്തിൽ സ്ഥിരതയുള്ളവരെ വിലമതിക്കുന്നതിന്റെ ഏക കാരണം ഞാൻ കൈ പിടിച്ചിരിക്കുന്ന ഈ പെൺകുട്ടി ആയിരിക്കാം! ഹാപ്പി ആനിവേഴ്സറി സപ്സ്! ഭാര്യ, ഉറ്റസുഹൃത്ത്, യാത്രാ പങ്കാളി, ആത്മവിശ്വാസം, എന്റെ കുഞ്ഞിന്റെ അമ്മ, കൂടാതെ മറ്റ് ഒരു ദശലക്ഷം കാര്യങ്ങൾ! എന്നേക്കും ഒരുമിച്ച് പഠിക്കാനും കണ്ടെത്താനും കഴിയട്ടെ,” എന്നാണ് പൃഥ്വി കുറിച്ചത്.
“പന്ത്രണ്ടാം വാർഷിക ആശംസകൾ പി! ഈ ജീവിത യാത്രയിലെ എന്റെ നിത്യ യാത്രാ പങ്കാളി ഇതാ! ആ ആക്‌സിലറേറ്ററിൽ കാലമർത്തുക, ഇടയ്ക്ക് ബ്രേക്ക് അമർത്തുക, റോസാപ്പൂവിന്റെ മണം പിടിക്കുക! ഞാൻ നിന്നെ സ്നേഹിക്കുന്നു,” എന്നാണ് സുപ്രിയയുടെ ആശംസ.
2011 എപ്രില്‍ 25 നായിരുന്നു പൃഥ്വിരാജും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയും വിവാഹിതരായത്. 2014ൽ മകൾ അലംകൃത ജനിച്ചു. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെന്നും സുപ്രിയയുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ നെടുംതൂൺ സുപ്രിയയാണ്.