പൃഥ്വിരാജിനെ തള്ളിമാറ്റി നസ്രിയയുടെ കുറുമ്പ്; വീഡിയോ

നസ്രിയയുടെ കുറുമ്പ് കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു പൃഥ്വിരാജ്

nazriya, prithviraj, ie malayalam

പൃഥ്വിരാജിന് സ്വന്തം അനിയത്തിയെ പോലെയാണ് നസ്രിയ. സിനിമാ രംഗത്ത് സ്വന്തം സഹോദരിയെ പോലെ അടുപ്പം തോന്നിയ നടിയാണ് നസ്രിയയെന്ന് പൃഥ്വിരാജ് നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഒരു സഹോദരി വേണമെന്ന് എന്നും ആഗ്രഹമുണ്ടായിരുന്നുവെന്നും സിനിമാ മേഖലയിൽ നിന്നും തനിക്ക് കിട്ടിയ സഹോദരിയാണ് നസ്രിയ എന്നുമായിരുന്നു പൃഥ്വിയുടെ വാക്കുകൾ.

പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസ് വിതരണത്തിനെത്തിക്കുന്ന 83 എന്ന ബോളിവുഡ് സിനിമയുടെ പ്രിവ്യു കാണാൻ‌ നസ്രിയയും എത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയതിനുശേഷം പൃഥ്വിരാജ് മാധ്യമങ്ങളോട് സംസാരിക്കവേ ഇടയിൽ കയറി കുറുമ്പ് കാട്ടിയ നസ്രിയയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സിനിമയെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞശേഷം പോകാൻ ഒരുങ്ങിയ പൃഥ്വിയെ വലിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലേക്ക് കൊണ്ടുവരികയായിരുന്നു നസ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷൻസ് വിതരണത്തിന് എത്തിച്ച 83 എല്ലാവരും കാണ‌ണമെന്നാണ് നസ്രിയ ഉച്ചത്തിൽ വിളിച്ചു പറഞ്ഞത്. നസ്രിയയുടെ കുറുമ്പ് കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു പൃഥ്വിരാജ്.

വിവാഹശേഷം നസ്രിയ മടങ്ങിയെത്തിയത് പൃഥ്വിരാജ് നായകനായ ‘കൂടെ’ എന്ന സിനിമയിലൂടെയായിരുന്നു. ഈ ചിത്രത്തിനുശേഷം ഇരുവരും നല്ല ചങ്ങാത്തത്തിലാണ്. പൃഥ്വിയുമായി മാത്രമല്ല ഭാര്യ സുപ്രിയയുമായും മകൾ അലംകൃതയുമായും നസ്രിയ കൂട്ടാണ്.

Read More: ഞാനും ഷാനുവും, മനോഹരമായ കണ്ണുകളും പിന്നെ എന്റെ മുഖക്കുരുവും; ചിത്രങ്ങളുമായി നസ്രിയ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj and nazriya nazim funny video

The moderation of comments is automated and not cleared manually by malayalam.indianexpress.com