scorecardresearch

ഗ്ലാസെടുത്ത് ഒരു ചില്ലി അതിലിട്ട് ഏതെങ്കിലുമൊരു പാനീയം... ഇനി ഞാനൊന്നും പറയുന്നില്ല

പൃഥ്വിയെ പരിപാലിച്ച് വീട്ടിലിരിക്കുന്ന പിറന്നാളുകാരിയ്ക്ക് ലിസ്റ്റിന്റെ വക ചില നിർദേശങ്ങൾ

പൃഥ്വിയെ പരിപാലിച്ച് വീട്ടിലിരിക്കുന്ന പിറന്നാളുകാരിയ്ക്ക് ലിസ്റ്റിന്റെ വക ചില നിർദേശങ്ങൾ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Supriya Menon | Prithviraj

സുപ്രിയയ്ക്ക് ആശംസകളുമായി പൃഥ്വിരാജും ലിസ്റ്റിനും

പൃഥ്വിരാജിന്റെ ഭാര്യ എന്ന മേൽവിലാസത്തിൽ മാത്രം ഒതുങ്ങുന്ന വ്യക്തിത്വമല്ല സുപ്രിയയുടേത്. വിവാഹത്തിനു മുൻപ് മാധ്യമപ്രവർത്തകയായി തിളങ്ങിയ സുപ്രിയ ഇന്ന് മലയാളസിനിമയിലെ സക്സസ്സ്ഫുൾ നിർമാതാക്കളിൽ ഒരാൾ കൂടിയാണ്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നത് സുപ്രിയയാണ്.

Advertisment

സുപ്രിയയുടെ ജന്മദിനമാണ് ഇന്ന്. സാധാരണ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് പൃഥ്വിയും സുപ്രിയയും യാത്രകൾ നടത്താറുണ്ട്. എന്നാൽ ഇത്തവണ കാലിന്റെ ലിഗമെന്റിനു ഏറ്റ പരുക്കിനെ തുടർന്ന് വിശ്രമത്തിൽ കഴിയുകയാണ് പൃഥ്വിരാജ്. 'വിലായത്ത് ബുദ്ധ' സിനിമയുടെ ഷൂട്ടിനിടെ പരുക്കേറ്റ പൃഥ്വിരാജിനെ കീ ഹോൾ സർജറിയ്ക്ക് വിധേയനാക്കിയിരുന്നു. പൂർണ ആരോഗ്യം വീണ്ടെടുക്കാൻ രണ്ടു മാസത്തോളം വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.

പിറന്നാൾ ദിനത്തിൽ നിർമാതാവും പൃഥ്വിയുടെയും സുപ്രിയയുടെയും ബിസിനസ്സ് പാർട്ണറും സുഹൃത്തുമായ ലിസ്റ്റിൻ സ്റ്റീഫൻ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

"കഴിഞ്ഞ കുറെ വർഷങ്ങളായി ഭർത്താവുമൊന്നിച്ച് എവിടെയെങ്കിലും ഒക്കെ പോയി രണ്ടു മൂന്ന് ദിവസം സ്പെൻഡ്‌ ചെയ്ത് ബർത്ത്ഡേ ആഘോഷിച്ച് തിരിച്ച് വരുന്നതായിരുന്നല്ലോ പതിവ് . ഈ വർഷം ഭർത്താവിന് പണികിട്ടിയത്കൊണ്ട് ഭർത്താവിനെ നോക്കി പരിപാലിച്ച് കൊണ്ട് ഇരിക്കുന്ന ഈ വ്യത്യസ്ത സാഹചര്യത്തിൽ എങ്ങനെ ബർത്ത്ഡേ ആഘോഷിക്കാം..?
തൽക്കാലം ഒരു ഗ്ലാസ്സെടുത്ത് ഒരു ചില്ലി അതിലിട്ട് എന്തെങ്കിലും പാനീയം അതിലൊഴിച്ച് ഭർത്താവിനെ നോക്കികൊണ്ട് ഇത്തവണത്തെ ബർത്ത്ഡേ 'എന്റെ ഒരു അവസ്ഥ' എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് … ഗ്ലാസ് കൈയിൽ എടുത്ത് കൊണ്ട് …. ഇനി ഞാൻ ഒന്നും പറയുന്നില്ല .. ജന്മദിനാശംസകൾ പ്രിയപ്പെട്ട സുപ്രിയ, ദൈവം രക്ഷിക്കട്ടെ," ലിസ്റ്റിൻ കുറിക്കുന്നു.

Advertisment

'ഇങ്ങനെ ഞാൻ ഫേസ്ബുക്കിൽ എഴുതി ഇട്ടതിന്റെ പേരിൽ എന്നെ മാനസികമായിട്ട് ബുദ്ധിമുട്ടിച്ചാൽ ഞാൻ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നതാണ്,' എന്ന് തമാശയായി പറഞ്ഞുകൊണ്ടാണ് ലിസ്റ്റിൻ കുറിപ്പ് അവസാനിപ്പിക്കുന്നത്. 'എന്റമ്മോ, എന്നെ കൊല്ല്' എന്നാണ് രസകരമായ കുറിപ്പിന് സുപ്രിയയുടെ മറുപടി.

"പങ്കാളിക്ക് ജന്മദിനാശംസകൾ! വളർത്തിയെടുക്കുന്ന എല്ലാ സ്വപ്നങ്ങളും ഈ വർഷം സാക്ഷാത്കരിക്കപ്പെടട്ടെ," എന്നാണ് സുപ്രിയയ്ക്ക് പൃഥ്വിരാജിന്റെ ആശംസ.

2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയുംസുപ്രിയയുടെയും വിവാഹം. 2014ന് മകൾ അലംകൃത ജനിച്ചു. മലയാള സിനിമയിലെ പവർ കപ്പിളാണ് പൃഥ്വിയും സുപ്രിയയും ഇന്ന്.

Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: