Latest News

പൃഥ്വിരാജിനും മകൾ അല്ലിക്കും സമ്മാനമയച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ

മലയാളികളുടെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജ് സുകുമാരനും മകൾക്കും കേരളത്തിന്റെ അഭിമാനമായ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഐപിഎല്ലിന് മുന്നോടിയായി ഒരു സമ്മാനം അയച്ചിരിക്കുകയാണ്

ബോളിവുഡിലൊക്കെ നമ്മൾ സ്ഥിരം കാണുന്നതാണ് ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും തമ്മിലുള്ള സൗഹൃദങ്ങൾ. എന്നാൽ ഇപ്പോൾ  മലയാളത്തിലും അത്തരമൊരു സൗഹൃദമുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജ് സുകുമാരനും മകൾക്കും കേരളത്തിന്റെ അഭിമാനമായ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഐപിഎല്ലിന് മുന്നോടിയായി ഒരു സമ്മാനം അയച്ചിരിക്കുകയാണ്.

സഞ്ജു സാംസൺ ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസിന്റെ ജേഴ്സിയും ഒരു സമ്മാനപൊതിയുമാണ് പൃഥ്വിരാജിനും മകൾ അല്ലിക്കും സമ്മാനമായി നൽകിയിരിക്കുന്നത്. പൃഥ്വിയെന്നും അല്ലിയെന്നും പേരെഴുതിയ ജേഴ്സികളുടെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് പൃഥ്വിരാജ് തന്നെയാണ് സമ്മാന വിവരം ആരാധകരുമായി പങ്കുവെച്ചത്.

 

Thank you Sanju Samson and Rajasthan Royals for the hamper and the jerseys! Ally and I will be cheering! Sanju..you…

Posted by Prithviraj Sukumaran on Sunday, 11 April 2021

Read Also: ഇനി അടുത്ത സിനിമയില്‍ ഞാനില്ലെങ്കില്‍, ഞാന്‍ പ്രശ്നമുണ്ടാക്കും; ‘നായാട്ട്’ ടീമിനോട് മഞ്ജു

“ജേഴ്സിക്കും ഹാമ്പറിനും സഞ്ജുവിനും രാജസ്ഥാൻ റോയൽസിനും നന്ദി. ഞാനും അല്ലിയും ആഹ്ളാദത്തിലാണ്. സഞ്ജു.. നീ ടീമിന്റെ ക്യപ്റ്റനായിരിക്കുന്നത് ഞങ്ങൾക്ക് വലിയ സന്തോഷവും അഭിമാനവുമാണ്. ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള നമ്മുടെ കൂടുതൽ വർത്തമാനങ്ങൾക്കായി കാത്തിരിക്കുന്നു” ജേഴ്സിയുടെ ചിത്രം പങ്കുവെച്ച് പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു.

ചിത്രത്തിനടിയിൽ നിരവധി ആരാധകരാണ് കമ്മന്റുകളുമായി എത്തുന്നത്. ഓരോരുത്തരും അവരുടെ ഇഷ്ട ഐപിഎൽ ടീമിന്റെ പേരൊക്കെ കമന്ററായി പങ്കുവെക്കുന്നുണ്ട്. പൃഥ്വിരാജ് ചെന്നൈ ഫാനല്ലെ എന്നാണ് ചിലരുടെ ചോദ്യം, ചിലർക്ക് ഇംഗ്ലീഷിലുള്ള പോസ്റ്റിന്റെ അർത്ഥമാണ് അറിയേണ്ടത്.

2012ൽ ഐപിഎല്ലിൽ എത്തിയ സഞ്ജു 2013 മുതൽ രാജസ്ഥാൻ റോയൽസിനു വേണ്ടി കളിക്കുന്നുണ്ട്. ഇടക്ക് രാജസ്ഥാൻ റോയൽസ് വിലക്ക് നേരിട്ടപ്പോൾ ഡൽഹിയിലേക്ക് പോയെങ്കിലും രാജസ്ഥാൻ മടങ്ങി വന്നപ്പോൾ വീണ്ടും സഞ്ജുവിനെ കൂട്ടി. കഴിഞ്ഞ സീസണുകളിൽ എല്ലാം രാജസ്ഥനായി മികച്ച പ്രകടനം കാഴ്ച വെച്ച സഞ്ജുവിനെ ടീം ക്യാപ്റ്റനായി ഈ വർഷമാണ് മാനേജ്‍മെന്റ് തീരുമാനിച്ചത്. സഞ്ജുവിന്റെ നേതൃത്വത്തിൽ നാളെ ടീം പഞ്ചാബ് കിങ്സിനെ നേരിടാനിരിക്കെയാണ് പൃഥ്വിക്കും മകൾ അല്ലിക്കും സമ്മാനമയച്ചിരിക്കുന്നത്.

Web Title: Prithviraj and daughter ally gets jersey gift from sanju samson rajasthan royals

Next Story
ഇനി അടുത്ത സിനിമയില്‍ ഞാനില്ലെങ്കില്‍, ഞാന്‍ പ്രശ്നമുണ്ടാക്കും; ‘നായാട്ട്’ ടീമിനോട് മഞ്ജു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express